ഭീകരത ഒറ്റക്കെട്ടായി നേരിടും -‘ബ്രിക്സ്’ മന്ത്രിമാർ
text_fieldsകേപ്ടൗൺ: അതിർത്തി കടന്നുള്ള തീവ്രവാദം, ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായം എന്നിവ ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും ചെറുക്കുമെന്ന് അഞ്ച് രാജ്യങ്ങൾ അംഗങ്ങളായ ‘ബ്രിക്സ്’ പ്രഖ്യാപിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളടങ്ങിയ ‘ബ്രിക്സ്’ വിദേശകാര്യ മന്ത്രിമാർ പുറപ്പെടുവിച്ച ‘കേപ് ഓഫ് ഗുഡ് ഹോപ്’ എന്ന സംയുക്ത പ്രസ്താവനയിൽ ‘എവിടെയും എപ്പോഴും ആരാലുമുള്ള’ തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി അപലപിച്ചു. സംയുക്ത പ്രസ്താവനയിൽ ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാകിസ്താനാണെന്ന് ഇന്ത്യ മുൻകാലങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. മഹാമാരിയുടെ സമയത്തുപോലും ഗുരുതരമായ ഭീഷണി ഉയർത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ഫലപ്രദമായി തടയുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സമഗ്രമായ പിന്തുണയുണ്ടാകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.