അഫ്ഗാൻ മണ്ണ് ഭീകരതക്ക് ഉപയോഗിക്കരുത് -ബ്രിക്സ്
text_fieldsന്യൂഡൽഹി: മറ്റ് രാജ്യങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾക്ക് അഫ്ഗാൻ മണ്ണ് ദുരുപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ബ്രിക്സ് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചു രാഷ്ട്രങ്ങളുടെ ഓൺലൈൻ ഉച്ചകോടിയിലാണ് ഭീകരവാദത്തിനെതിരായ ചെറുത്തുനിൽപ്പിനുള്ള ആഹ്വാനം. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും അതിർത്തി പ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കാനുള്ള നീക്കവുമെല്ലാം ഭീകരവാദമാണെന്ന് മോദി വ്യക്തമാക്കി.
ഭീകരതക്കെതിരായ കർമപദ്ധതിക്ക് ബ്രിക്സ് രാജ്യങ്ങളുെട ഉച്ചകോടി രൂപംനൽകിയതായി മോദി പറഞ്ഞു. റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുട്ടിൻ, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൾ റമഫോസ, ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബോൾസനാരോ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.
ഈ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. ആഗോളജനസംഖ്യയുടെ 41 ശതമാനവും, ആഗോളതലത്തിലുള്ള മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 24 ശതമാനവും ആഗോളവ്യാപാരത്തിെൻറ 16 ശതമാനവും കൈയാളുന്ന കൂട്ടായ്മയാണിത്.
ബ്രിക്സിെൻറ 15ാം വാർഷികത്തിൽ സമ്മേളനത്തിന് അധ്യക്ഷത വഹിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. നിരവധി നേട്ടങ്ങളാണ് ബ്രിക്സിന് ഇതുവരെ നേടാൻ കഴിഞ്ഞത്. ലോക സാമ്പത്തിക മേഖലയിൽ നിർണായകമായ പങ്കാണ് ബ്രിക്സിനുള്ളത്. വിവിധ കാര്യങ്ങളിൽ ഇതാദ്യമായി ബ്രിക്സിന് കൂട്ടായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞെന്നും അടുത്ത 15 വർഷത്തിൽ കൂടുതൽ ഉൽപാദനക്ഷമത ഉറപ്പുവരുത്താൻ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.