ബ്രിക്സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയുടെ ക്ഷണം
text_fieldsന്യൂഡൽഹി: 14-ാം ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയുടെ ക്ഷണം. ചൈന ആതിഥേയം വഹിക്കുന്ന ഉച്ചകോടി ജൂൺ 23, 24 തീയതികളിൽ വെർച്ച്വലായി നടക്കും.
ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ സംഭവിച്ച ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗംഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കങ്ങൾ നിൽക്കുന്നുണ്ട്.
ആഗോള വികസനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന യോഗത്തിൽ ഭീകരവാദം, വ്യാപാരം, ആരോഗ്യം, പരിസ്ഥിതി, ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ, കൃഷി, ചെറുകിട വ്യവസായങ്ങൾ, കോവിഡ്, ആഗോള സാമ്പത്തിക മുന്നേറ്റം എന്നിവയിൽ ബ്രിക്സ് രാജ്യങ്ങളുടെ സഹകരണവും ചർച്ച ചെയ്യും. വികസ്വര രാജ്യങ്ങളുടെ പൊതുപ്രശ്നങ്ങളും അവരുടെ പ്രാതിനിധ്യവും ബ്രിക്സ് ഉച്ചകോടി പരിഗണിക്കും.
കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഭീകരവാദത്തെ പ്രതിരോധിക്കാൻ രാജ്യങ്ങൾ പരസ്പരം സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ബ്രസിലിയൻ പ്രസിഡന്‍റ് ഷെയ്ർ ബോൾസനാരോയും ദക്ഷിണ ആഫ്രിക്കൻ പ്രസിഡന്‍റ് റാമഫോസയും ഉച്ചകോടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.