യുക്രെയ്ന് ഇപ്പോൾ യുദ്ധവിമാനം നൽകുന്നത് ഉചിതമാകില്ല -ബ്രിട്ടൻ
text_fieldsലണ്ടൻ: റഷ്യക്കെതിരെ പോരാടുന്ന യുക്രെയ്ന് ഇപ്പോൾ യുദ്ധവിമാനങ്ങൾ നൽകുന്നത് ഉചിതമാകില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. ‘‘സങ്കീർണമായ പ്രവർത്തനരീതിയാണ് ബ്രിട്ടന്റെ യുദ്ധവിമാനങ്ങൾക്കുള്ളത്. യുക്രെയ്ൻ സൈനികരെ അത് പഠിപ്പിക്കാൻ മാസങ്ങളെടുക്കും. ഇപ്പോൾ അവർക്ക് ആവശ്യം ടാങ്കുകളാണ്. ഒരിക്കലും യുദ്ധവിമാനങ്ങൾ നൽകില്ലെന്ന് ഇതിനർഥമില്ല’’ -ബെൻ വാലസ് കൂട്ടിച്ചേർത്തു.
ബി.ബി.സിയെ തള്ളാതെ ഇന്ത്യയോട് സൗഹൃദം പ്രഖ്യാപിച്ച് ബ്രിട്ടൻ
ലണ്ടൻ: മോദിക്കെതിരായ ഡോക്യൂമെന്ററിയുടെ പശ്ചാത്തലത്തിൽ ബി.ബി.സിയെ തള്ളാതെ ഇന്ത്യയോട് സൗഹൃദം പ്രഖ്യാപിച്ച് ബ്രിട്ടൻ. ബി.ബി.സി സ്വതന്ത്ര മാധ്യമമാണെന്നും അവരുടെ എഡിറ്റോറിയൽ ഉള്ളടക്കത്തിൽ ഇടപെടാറില്ലെന്നും പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് പറഞ്ഞു. ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഇന്ത്യയുമായി ദീർഘകാലമായുള്ള സഹകരണം തുടരുന്നതിന് ബി.ബി.സി ഡോക്യുമെന്ററി തടസ്സമാകില്ലെന്നും വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവെർലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.