മാസ്ക് നിർബന്ധമല്ല, വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ബ്രിട്ടൻ
text_fieldsലണ്ടൻ: പൊതുസ്ഥലത്ത് മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വർക് ഫ്രം ഹോം രീതികളും ഒഴിവാക്കും. അടുത്ത വ്യാഴാഴ്ച മുതലാണ് തീരുമാനങ്ങൾ നടപ്പാക്കുക. വൈറസ് വ്യാപനം അതിന്‍റെ പരമാവധിയിലെത്തിയെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.
വലിയ പരിപാടികളിൽ പങ്കെടുക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരിക്കില്ലെന്നും പ്രധാനമന്ത്രി ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
'ഇംഗ്ലണ്ടിൽ രോഗബാധ അതിന്‍റെ പരമാവധിയിലെത്തിയ ശേഷം കുറഞ്ഞുവരികയാണ്. ഒമിക്രോൺ തരംഗം ഏറ്റവുമുയർന്ന തലം പിന്നിട്ടുവെന്നാണ് വിദഗ്ധർ പറയുന്നത്. ബൂസ്റ്റർ ഡോസ് കാമ്പയിൽ ഫലപ്രദമായി രാജ്യത്ത് നടന്നു. അതിനാൽ നിലവിലെ പ്ലാൻ ബിയിൽ നിന്ന് പ്ലാൻ എയിലേക്ക് നമുക്ക് മാറാം' -ബോറിസ് ജോൺസൺ പറഞ്ഞു.
നേരത്തെ, ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ഡിസംബർ എട്ടിനാണ് പ്ലാൻ ബിയിലേക്ക് ബ്രിട്ടൻ കടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,069 പേർക്കാണ് ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.