ഇന്ത്യക്കാർക്കായി കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടൻ
text_fieldsലണ്ടൻ: ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും കുറഞ്ഞ നിരക്കിൽ വിസ നൽകിയും വിസ നടപടികൾ എളുപ്പമാക്കിയും കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടന്‍റെ നീക്കം. ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. ഇതിന്‍റെ മുന്നോടിയായി യു.കെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യൻ ഈ മാസം ഇന്ത്യയിലെത്തും.
ഇന്ത്യൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരകരാറിനെ കുറിച്ച് ധാരണയിലെത്താനാണ് സാധ്യത. കുടിയേറ്റ നിയമം ഇളവുചെയ്യണമെന്ന് ഇന്ത്യ നേരത്തേ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ തൊഴിലെടുക്കുന്നതിനും ടൂറിസ്റ്റുകൾക്കും ഏർപ്പെടുത്തിയ വിസനിരക്കിലും കുറവുവന്നേക്കും.
ടോണി ബ്ലെയറിന് സർ പദവി
ലണ്ടൻ: ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന് സർ പദവി നൽകി എലിസബത്ത് രാജ്ഞി. അതുല്യ ബഹുമതിയാണിതെന്ന് ടോണി ബ്ലെയർ പ്രതികരിച്ചു. 1997മുതൽ 2007 വരെയാണ് ലേബർ പാർട്ടി നേതാവായിരുന്ന ബ്ലെയർ ബ്രിട്ടീഷ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്. പുതുവത്സരദിനത്തിലും രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ചുമാണ് യു.കെയിലെ സിവിലിയൻ ബഹുമതിയായ സർ പദവി പ്രഖ്യാപിക്കുക.
എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരെൻറ ഭാര്യ കാമിലക്കും പ്രത്യേക രാജപദവി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.