Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
who
cancel
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടനിലെ പുതിയ...

ബ്രിട്ടനിലെ പുതിയ കൊറോണ വൈറസ്​​ വകഭേദത്തെ നിയന്ത്രിക്കാനാവും -ഡബ്ല്യു.എച്ച്​.ഒ

text_fields
bookmark_border

ലണ്ടൻ: ബ്രിട്ടനിൽ ക​ണ്ടെത്തിയ അതിതീവ്ര വ്യാപന​ശേഷിയുള്ള കൊറോണ വൈറസിന്‍റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്നും നിലവിൽ കൈകൊണ്ട നടപടിക്രമങ്ങൾ ഉപയോഗിച്ച്​ പിടിച്ചു​െകട്ടാനാകുമെന്നും ലോകാരോഗ്യ സംഘടന.

നിരവധി അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസുകളെ മഹാമാരിയുടെ വിവിധ ഘട്ടങ്ങളിൽ ക​ണ്ടെത്തുകയും പ്രതിരോധിക്കുകയും ചെയ്​തതായി ഡബ്ല്യു.എച്ച്​.ഒ ഉന്നത ഉദ്യോഗസ്​ഥൻ മൈക്കൽ റയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'നിലവിലെ അവസ്​ഥയും നിയന്ത്രണാതീതമല്ല. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ശക്​തമായ മുൻകരുതലോടെ നടപടി എടുക്കേണ്ടതുണ്ട്​. നിലവിൽ ചെയ്യുന്ന കാര്യങ്ങൾ ​തന്നെയാണ്​ വേണ്ടത്​. അത്​ കുറച്ചുകൂടി തീവ്രതയോടെ ഇനി ചെയ്യേണ്ടിവരും. ഈ വൈറസിനെ നിയന്ത്രണത്തിലാക്കാൻ‌ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മൈക്കൽ റയാൻ പറഞ്ഞു.

നേരത്തെ ബ്രിട്ടീഷ്​ ഹെൽത്ത്​ സെക്രട്ടറി മാറ്റ്​ ഹാൻ​േകാക്ക്​ പുതിയ ​ൈവറസ്​ നിയന്ത്രണാതീതമാണെന്ന്​ പറഞ്ഞിരുന്നു. 70 ശതമാനം അധികമാണ്​ പുതിയ വൈറസ്​ വകഭേദത്തിന്‍റെ പകരാനുള്ള ശേഷി. ബ്രിട്ടനിൽ നിരവധി പേർക്കാണ്​ ഈ ​ൈവറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്​. ഇതിനെ തുടർന്നായിരുന്നു ബ്രിട്ടീഷ്​ ഹെൽത്ത്​ സെക്രട്ടറിയുടെ പ്രസ്​താവന.

ബ്രിട്ടനിൽ പുതിയ കോവിഡ്​ വകഭേദം കണ്ടെത്തിയതോടെ നിരവധി രാജ്യങ്ങൾ ബ്രിട്ടനിലേക്കുള്ള വിമാന സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്​. കൂടാതെ ബ്രിട്ടനിൽ ലോക്​ഡൗൺ വീണ്ടും ഏർപ്പെടുത്തുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:who​Covid 19New UK Coronavirus mutation
News Summary - Britain's new corona virus strain is not out of control - WHO
Next Story