Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഡംബര നൗക കടലിൽ...

ആഡംബര നൗക കടലിൽ മുങ്ങി; കാണാതായവരിൽ ബ്രിട്ടീഷ് വ്യവസായിയും

text_fields
bookmark_border
ആഡംബര നൗക കടലിൽ മുങ്ങി; കാണാതായവരിൽ ബ്രിട്ടീഷ് വ്യവസായിയും
cancel

സി​സി​ലി (ഇ​റ്റ​ലി): തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ സി​സി​ലി ദ്വീ​പി​ൽ കൊ​ടു​ങ്കാ​റ്റി​നെ​തു​ട​ർ​ന്ന് ആ​ഡം​ബ​ര നൗ​ക ക​ട​ലി​ൽ മു​ങ്ങി. ബ്രി​ട്ടീ​ഷ് ടെ​ക് വ്യ​വ​സാ​യി മൈ​ക് ലി​ഞ്ച് ഉ​ള്‍പ്പെ​ടെ ആ​റു​പേ​രെ കാ​ണാ​താ​യി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ലി​ന് മെ​ഡി​റ്റ​റേ​നി​യ​ൻ ദ്വീ​പി​ന്റെ തീ​ര​ത്തു​നി​ന്ന് 700 മീ​റ്റ​ർ അ​ക​ലെ പ​ലേ​ർ​മോ​യു​ടെ കി​ഴ​ക്ക് പോ​ർ​ട്ടി​സെ​ല്ലോ തു​റ​മു​ഖ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട 56 മീ​റ്റ​ർ നീ​ള​മു​ള്ള ‘ദി ​ബ​യേ​സി​യ​ൻ’ നൗ​ക തീ​ര​ത്തേ​ക്ക് ക​ട​ൽ ആ​ഞ്ഞ​ടി​ച്ച​തോ​ടെ കാ​റ്റി​നും മ​ഴ​ക്കും ഇ​ട​യി​ൽ​പെ​ട്ട് മു​ങ്ങു​ക​യാ​യി​രു​ന്നു. 10 ജീ​വ​ന​ക്കാ​രും 12 യാ​ത്ര​ക്കാ​രു​മ​ട​ക്കം 22 പേ​രാ​ണ് നൗ​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു വ​യ​സ്സു​കാ​രി​യാ​യ ബ്രി​ട്ടീ​ഷ് പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ 15 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ക​പ്പ​ലി​ലെ പാ​ച​ക​ക്കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കാ​ണാ​താ​യ​വ​രി​ൽ ആഗോള ബാങ്കിങ് സ്ഥാപനമായ മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി ഇ​ൻ​റ​ർ​നാ​ഷ​ണ​ലി​ന്റെ ചെ​യ​ർ​മാ​ൻ ജോ​നാ​ഥ​ൻ ബ്ലൂ​മ​റെ കൂ​ടാ​തെ മൈ​ക്ക് ലി​ഞ്ചി​ന്റെ മ​ക​ൾ ഹ​ന്നയും ഉ​ൾ​പ്പെ​ടും. 50 മീ​റ്റ​ർ ക​ട​ലി​ന​ടി​യി​ൽ കി​ട​ക്കു​ന്ന നൗ​ക​യി​ലു​ള്ള​വ​ർ​ക്കാ​യി മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. 11 ബി​ല്യ​ൻ ഡോ​ള​ർ ത​ട്ടി​പ്പി​ൽ അ​മേ​രി​ക്ക കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഓ​ട്ടോ​ണ​മി കോ​ർ​പ​റേ​ഷ​ന്റെ സ്ഥാ​പ​ക​നാ​ണ് 59 വ​യ​സ്സു​ള്ള മൈ​ക്ക് ലി​ഞ്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yacht accident
News Summary - British businessman is among the missing in Luxury yacht accident
Next Story