Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
roman abramovich chelsea
cancel
Homechevron_rightNewschevron_rightWorldchevron_rightചെൽസി ഉടമയും റഷ്യൻ...

ചെൽസി ഉടമയും റഷ്യൻ കോടീശ്വരനുമായ റോമൻ അബ്രമോവിചിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന്​ ബ്രിട്ടീഷ്​ എം.പി

text_fields
bookmark_border

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്ബായ ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റോമൻ അബ്രമോവിചിന്‍റെ യു.കെയിലെ സ്വത്തുകള്‍ കണ്ടുകെട്ടണമെന്ന് ലേബര്‍ പാർട്ടി എം.പി പാർലമെന്‍റിനോട്​ ആവശ്യപ്പെട്ടു. അബ്രമോവിചിന്റെ റഷ്യൻ ഭരണകൂടവുമായുള്ള ബന്ധവും അഴിമതിയും വെളിപ്പെടുത്തുന്ന രേഖകള്‍ ആഭ്യന്തര വകുപ്പ് 2019 ൽ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും ഫുട്ബാൾ ക്ലബ് ഉടമസ്ഥാവകാശം തടയണമെന്നുമാണ്​ ക്രിസ് ബ്രയന്റിന്‍റെ ആവശ്യം. റഷ്യയുടെ യുക്രെയ്​ൻ അധിനിവേശത്തിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിലാണ്​ അബ്രമോവിചിനെതിരെ ​ബ്രയന്റ്​ രംഗത്തെത്തിയത്​.

2018ൽ യു.കെ വിസ നീട്ടാനുള്ള അപേക്ഷക്ക്​ കാലതാമസം നേരിടുകയും, തുടർന്ന്​ അബ്രമോവിച്​ അപേക്ഷ പിൻവലിക്കുകയും ചെയ്തിരുന്നു. ഇസ്രായേലി പൗരനെന്ന നിലയിലാണ്​ ലണ്ടനിലേക്ക് യാത്ര ചെയ്തതെന്നും അതിനാൽ വിസയില്ലാതെ യു.കെയിൽ പ്രവേശിക്കാമെന്നും ഇബ്രാമോവിചിന്‍റെ വക്താവ്​ അറിയിച്ചിരുന്നു. 2018ലായിരുന്നു ഇസ്രയേൽ അബ്രമോവിചിന്​ പൗരത്വം നൽകിയത്​. ഇസ്രയേൽ കുടിയേറ്റ നിർമാണ സംഘടനക്ക്​ 74 മില്യൺ പൗണ്ട്​ (100 മില്യൺ ഡോളർ) സാമ്പത്തിക സഹായം നൽകിയത്​ വൻ വിവാദങ്ങൾക്ക്​ തിരികൊളുത്തിയിരുന്നു.

സമ്പന്നരായ ആളുകൾക്ക് യു.കെയിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന ടയർ 1 വിസ അബ്രമോവിച്ചിന് ലഭിച്ചിരുന്നു. റഷ്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ അബ്രമോവിച്​ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ അടുത്തയാളാണെന്നാണ്​ വിശ്വസിക്കപ്പെടുന്നത്​. പുടിനുമായി അടുത്ത ബന്ധമുള്ള മൂന്ന് ശതകോടീശ്വരന്മാർക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന യു.കെ സർക്കാർ പ്രഖ്യാപനം അദ്ദേഹത്തിന്​ വലിയ തിരിച്ചടിയാണ്​.

2003ൽ തന്റെ 36ാം വയസിലാണ് അബ്രമോവിച്​​ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബായ ചെൽസി സ്വന്തമാക്കിയത്​. 116 വർഷത്തെ ചരിത്രത്തിൽ അന്ന്​ വരെ ഒരുതവണ മാത്രമായിരുന്നു ചെൽസി പ്രീമിയർ ലീഗ് കിരീടം നേടിയത്​. മൂന്ന്​ എഫ്.എ കപ്പ് സ്വന്തമാക്കിയപ്പോൾ ലീഗ് കപ്പിൽ രണ്ടുതവണ ജേതാക്കളായി. പിന്നീട് അബ്രമോവിചിന്‍റെ പണക്കൊഴുപ്പിന്‍റെ പവറിൽ കിരീടങ്ങൾ വാരിക്കൂട്ടുന്ന ചെൽസിയെയാണ്​ ഇംഗ്ലീഷ്​ ഫുട്​ബാൾ ലോകം കണ്ടത്​. ​പിന്നീട്​ 18 വർഷത്തിനിടയ്ക്ക് അഞ്ച്​ തവണ ചെൽസി പ്രീമിയർ ലീഗ് ജേതാക്കളായി. രണ്ടുതവണ വീതം യുവേഫ ചാമ്പ്യൻസ്​ ലീഗിലും യുവേഫ കപ്പിലും ജേതാക്കളായി. അഞ്ച്​ തവണ തന്നെ എഫ്​.എ കപ്പും മൂന്നുതവണ ലീഗ് കപ്പും ഉയർത്തി.

റഷ്യയ്ക്കെതിരായ സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന്റെ ആദ്യപടിയായി അഞ്ച് റഷ്യൻ ബാങ്കുകൾക്കും നൂറ് റഷ്യന്‍ ശതകോടീശ്വരന്മാര്‍ക്കും ബ്രിട്ടന്‍ ഉപരോധം ഏർപ്പെടുത്തി. കൂടുതൽ കനത്ത നടപടികൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്​. റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയറോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ബ്രിട്ടണിൽ ലാൻഡ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaRoman AbramovichRussia Ukraine War
News Summary - British MP Chris Bryant urged government to Remove Chelsea’s Russian owner Roman Abramovich and seize assets
Next Story