കുടിയേറ്റ വിരുദ്ധ കലാപം: ജാഗ്രത തുടരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
text_fieldsലണ്ടൻ: കുടിയേറ്റ വിരുദ്ധ തീവ്രവലതുപക്ഷ കലാപം സർക്കാർ അടിച്ചൊതുക്കിയെങ്കിലും വരും ദിവസങ്ങളിലും അക്രമസംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.
ക്രമസമാധാന പാലനത്തിന് മികച്ച സേവനം നൽകിയ പൊലീസിനെയും കലാപ കേസുകൾ വേഗത്തിൽ തീർപ്പാക്കിയ കോടതിയെയും കലാപകാരികൾക്കെതിരെ രംഗത്തുവന്ന ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കലാപവുമായി ബന്ധപ്പെട്ട് 500ലേറെ അക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓൺലൈനിൽ വ്യാജ പ്രചാരണം നടത്തി അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് രണ്ടുപേർക്ക് 32 മാസം തടവുശിക്ഷ വിധിച്ച ലിവർപൂൾ ക്രൗൺ കോടതിക്ക് അധിക സുരക്ഷ ഏർപ്പെടുത്തി. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരെ ഫുട്ബാൾ സ്റ്റേഡിയങ്ങളിൽനിന്ന് വിലക്കുന്നത് ഉൾപ്പെടെ നടപടികൾ പരിഗണനയിലുണ്ട്. തീവ്ര വലതുപക്ഷ കൊള്ള എന്നാണ് പ്രധാനമന്ത്രി സ്റ്റാർമർ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.