39 വയസ്സായി; രക്ഷാകർത്താവ് ഭരിക്കുന്നത് നിർത്തിതരണം- കോടതിക്കു മുമ്പാകെ കെഞ്ചി പോപ് ഗായിക ബ്രിട്നി സ്പിയേഴ്സ്
text_fieldsവാഷിങ്ടൺ: 13 വർഷമായി വിടാതെ പിന്തുടരുന്ന രക്ഷാകർതൃ ഭരണം ഇനിയെങ്കിലും അവസാനിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ട് പോപ് ഗായിക ബ്രിട്നി സ്പിയേഴ്സ് കോടതിയിൽ. 2008 മുതൽ സ്വന്തം കാര്യങ്ങൾ നോക്കി നടത്താനുള്ള അധികാരമില്ലാതെ എല്ലാം രക്ഷാകർത്താവാണ് ബ്രിട്നിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത്. സാമ്പത്തിക വിഷയങ്ങളും അവർ തന്നെ കൈകാര്യം ചെയ്യും. ഇതിനെതിരെയാണ് അസാധാരണ കേസുമായി ഗായിക ലോസ് ആഞ്ചൽസ് കോടതിയിലെത്തിയത്.
2008ൽ രക്ഷാകർതൃ പദവി ലഭിച്ചതോടെ പിതാവ് ജാമി സ്പിയേഴ്സാണ് ബ്രിട്നിയുടെ ആസ്തിയും കരിയറും ജീവിതത്തിലെ മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത്. പ്രായാധിക്യം വന്ന് പിതാവ് അടുത്തിടെ ഒഴിെഞ്ഞങ്കിലും പദവി വിട്ടിരുന്നില്ല.
'ഇനിയെങ്കിലും എനിക്ക് ജീവിതം വേണം. സ്വന്തം കാര്യങ്ങൾ ചെയ്യാൻ തനിക്കാകും. എെൻറ ആസ്തിയുടെ ഉടമസ്ഥത എനിക്ക് നൽകണം. എെൻറ കഥ പുറംലോകമറിയുകയും വേണം''- കോടതിയിൽ നടത്തിയ ദീർഘമായ പ്രഭാഷണത്തിൽ ബ്രിട്നി പറഞ്ഞു.
''രക്ഷാകർതൃത്വം വന്നതോടെ സ്വന്തം ആഗ്രഹങ്ങൾ നടത്താൻ സാധിക്കുന്നില്ല. വിവാഹിതയാകാനും ഒരു കുഞ്ഞുണ്ടാകാനും ആഗ്രഹമുണ്ട്. കുഞ്ഞുണ്ടാകുന്നതിനുള്ള വിലക്കും നീങ്ങിക്കിട്ടണം. പക്ഷേ, ഡോക്ടറെ കാണാൻ പോലും അനുമതിയില്ല. കാമുകനൊപ്പം അവെൻറ കാറിൽ സഞ്ചരിക്കാനും അനുമതിയില്ല. സുഹൃത്തുക്കളെ കാണാനുമാകുന്നില്ല''- ബ്രിട്നി കൂട്ടിച്ചേർത്തു.
2007ൽ ബ്രിട്നി മാനസിക പ്രശ്നങ്ങൾ നേരിട്ടതിനു പിന്നാലെയാണ് രക്ഷാകർത്താവിനെ വെച്ചത്്. കുട ചുടി കാറോടിച്ചും പരസ്യമായി മുടിവടിച്ചും പ്രശ്നങ്ങൾ നാട്ടാരെ അറിയിച്ചതോടെ 67കാരനായ പിതാവ് ജാമി സ്പിയേഴ്സിന് രക്ഷാകർതൃ പദവി നൽകുകയായിരുന്നു. കഴിഞ്ഞ മാസം ജാമി താത്കാലികമായി പദവി ഒഴിഞ്ഞെങ്കിലും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് അദ്ദേഹം തന്നെ. ഇതിൽനിന്ന് മോചനമാണ് പോപ് ഗായിക തേടുന്നത്്.
ഹാസ്യ നടൻ ടിം കോൺവേ, റേഡിയോ അവതാരക കാസി കസം തുടങ്ങിയവരും മുമ്പ് രക്ഷാകർതൃ വിഷയത്തിൽ കോടതി കയറിയവരായിരുന്നു. ശാരീരിക വൈകല്യം, ഓർമപ്പിശക് തുടങ്ങിയ പ്രശ്നങ്ങളുടെ പേരിലാണ് പൊതുവെ രക്ഷാകർതൃത്വം കോടതി നിയമമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.