പിതാവ് ഹൃദയാഘാതത്താൽ മരിച്ചത് ആരുമറിഞ്ഞില്ല, ആരും നോക്കാനില്ലാതെ പട്ടിണി കിടന്ന് കുഞ്ഞുമകനും ദാരുണാന്ത്യം
text_fieldsലണ്ടൻ: ലിങ്കൺഷെയറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പിതാവിന്റെ അരികിൽ രണ്ട് വയസുകാരൻ പട്ടിണി കിടന്ന് മരിച്ചതായി കണ്ടെത്തി. 60 കാരനായ പിതാവ് കെന്നത്തിത് സമീപം ബ്രോൺസൺ ബാറ്റേഴ്‌സ്‌ബി എന്ന രണ്ടുവയസുകാരനെയാണ് പട്ടിണി കിടന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 26നാണ് അയൽക്കാർ കെന്നത്തിനെ അവസാനമായി ജീവനോടെ കാണുന്നത്. അതിന് ശേഷം ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു.
ഒരു സാമൂഹിക പ്രവർത്തക ജനുവരി 2 ന് ലിങ്കൺഷെയറിലെ സ്കെഗ്നെസിലെ ഇവരുടെ വീട്ടിൽ പതിവ് സന്ദർശനത്തിനായി എത്തിയപ്പോൾ വീട്ടിൽ മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ജനുവരി നാലിന് അവർ വീണ്ടും എത്തിയപ്പോഴും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ പൊലീസിനെ വിവരമറിയിച്ചിരുന്നു.
ജനുവരി 9 ന് സാമൂഹിക പ്രവർത്തക വീട്ടുടമസ്ഥനിൽ നിന്ന് താക്കോൽ വാങ്ങി വീട് തുറന്ന് നോക്കിയപ്പോഴാണ് കെന്നത്തിന്റെയും ബ്രോൺസണിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹൃദ്രോഗിയും മഞ്ഞപ്പിത്ത ബാധിതനുമായിരുന്നു കെന്നത്ത്. ഒരു നായ മാത്രമാണ് വീട്ടിൽ ജീവനോടെ അവശേഷിച്ചത്.
കെന്നത്തുമായിള്ള വഴക്കിനെ തുടർന്ന് വീട്ടിൽനിന്ന് പോയ ബ്രോൺസണിന്റെ അമ്മ സാറാ പിസ്സെ ക്രിസ്മസിന് മുമ്പാണ് മകനെ അവസാനമായി കണ്ടത്. സാമൂഹിക പ്രവർത്തകർ അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ ബ്രോൺസൺ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് സാറാ പിസ്സെ പറയുന്നു. കെന്നത്ത് മരിച്ചത് ഡിസംബർ 29നാണെന്നും ജനുവരി 2ന് വീട്ടിൽ നിന്ന് മറുപടി ലഭിക്കാതിരുന്നപ്പോൾ സാമൂഹ്യ പ്രവർത്തക വീടിനുള്ളിൽ കയറിനോക്കിയിരുന്നെങ്കിൽ ബ്രോൺസന്‍റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും സാറ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.