എലിസബത്ത് രാജ്ഞിയുടെ 70 അധികാര വർഷങ്ങൾ; പുഡ്ഡിങ് മത്സരവുമായി ബക്കിങ്ഹാം കൊട്ടാരം
text_fieldsഒരുകാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് വാഴ്ത്തപ്പെട്ട ബ്രിട്ടനിൽ എലിസബത്ത് രാജഞി അധികാരത്തിലേറിയിട്ട് എഴുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ബക്കിങ്ഹാം കൊട്ടാരത്തില്‍ ആഘേഷിക്കാനാണ് തീരുമാനം. വാര്‍ഷികത്തോടനുബന്ധിച്ച് പുഡ്ഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍,പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിൽ അറിയിച്ചു.
95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി ആറിന് 70 വര്‍ഷം തികയും. ഇതൊടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കും. ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നാല് ദിവസത്തെ പരിപാടികളായിരിക്കും സംഘടിപ്പിക്കുക. എട്ടുവയസ്സുമുതലുള്ള യു.കെ. സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം.
ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവര്‍ മത്സരത്തില്‍ വിധികർത്താക്കളാകും. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കും.
ഏതൊക്കെ പരിപാടികളില്‍ രാജ്ഞി പങ്കെടുക്കുമെന്ന് വ്യക്തമായിട്ടില്ല. രാജ്ഞിയോടുള്ള ബഹുമാനാര്‍ത്ഥം രാജ്യത്ത് ഒരു പൊതു അവധി കൂടി വാരാന്ത്യത്തില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു.
മറ്റു ചില രാജ്യങ്ങളില്‍ രാജ്ഞിയുടെ സേവനത്തെ ആദരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടത്തും. കൊട്ടാരത്തിലെ ആഘോഷങ്ങില്‍ പങ്കെടുക്കാന്‍ ഏകദേശം 1400 പേര്‍ ഇതിനോടകം പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.