ചൈനയിൽ ശുചിമുറി മാലിന്യ പൈപ്പിൽ വൻ പൊട്ടിത്തെറി; മാലിന്യത്തിൽ കുളിച്ച് കാറുകളും നിരത്തും യാത്രികരും
text_fieldsബെയ്ജിങ്: ചൈനയിലെ നാന്നിങ്ങിൽ ശുചിമുറി മാലിന്യം കൊണ്ടുപോകുന്ന കൂറ്റൻ പൈപ്പിൽ വൻ പൊട്ടിത്തെറി. ഇതോടെ, മനുഷ്യ വിസർജ്യം ഏറെ ദൂരത്തേക്ക് വരെ തെറിച്ചുവീണു. കാറുകൾ ഉൾപ്പെടെ വാഹനങ്ങളും നിരത്തും വിസർജ്യത്താൽ നിറഞ്ഞു. കാൽനടക്കാരുടെയും ബൈക്ക് യാത്രികരുടെയും മേൽ മാലിന്യം വീണു. പൊട്ടിത്തെറിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
സെപ്റ്റംബർ 24നായിരുന്നു സംഭവം. പുതിയ മാലിന്യ പൈപ്പിൽ സമ്മർദ പരിശോധന നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. മനുഷ്യ വിസർജ്യം 33 മീറ്ററോളം ഉയരത്തിലേക്ക് തെറിച്ചുവീണു. കാൽനടക്കാരും വാഹനങ്ങളും മേഖലയാകെയും വിസർജ്യത്താൽ മൂടി. ഏതാനും ബൈക്ക് യാത്രികർക്ക് റോഡിൽ വീണ് പരിക്കേറ്റു.
സ്ഥലത്ത് പിന്നീട് വൻതോതിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മാലിന്യം കാറുകൾക്ക് മേൽ പതിക്കുന്നതിന്‍റെ നിരവധി ഡാഷ് ക്യാം വിഡിയോകൾ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.