ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവിസ് പുനരാരംഭിക്കും
text_fieldsദുബൈ: വിനോദങ്ങളും ആഘോഷങ്ങളുമായി വീണ്ടും ഗ്ലോബൽ വില്ലേജ് തുറക്കുമ്പോൾ സഞ്ചാരികളെ എത്തിക്കാൻ നാലു റൂട്ടുകളിൽ പ്രത്യേക ബസ് സർവിസ്. കഴിഞ്ഞ സീസണുകളിൽ സർവിസ് നടത്തിയ ബസുകൾ ഇത്തവണയും മേള തുടങ്ങുന്ന ഒക്ടോബർ 25 മുതൽ നിരത്തിലിറങ്ങുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് പ്രസ്താവനയിൽ അറിയിച്ചത്.
അൽ റാശിദിയ ബസ് സ്റ്റേഷനിൽനിന്ന് ഒരു മണിക്കൂർ ഇടവേളകളിൽ(റൂട്ട് 102), യൂനിയൻ ബസ് സ്റ്റേഷനിൽനിന്ന് ഓരോ 40 മിനിറ്റിലും(റൂട്ട് 103), അൽ ഗുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഓരോ മണിക്കൂറിലും(റൂട്ട് 104), മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽനിന്ന് ഓരോ മണിക്കൂറിലും(റൂട്ട് 104) എന്നിങ്ങനെയാണ് സർവിസുകളുണ്ടാവുക. ഡീലക്സ് കോച്ച് ബസുകളും സാധാരണ ബസുകളും ഈ സീസണിൽ സർവിസിനായി ഉപയോഗപ്പെടുത്തുമെന്നും റൈഡർമാർക്ക് എല്ലാ സൗകര്യങ്ങളും ഉയർന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും ആർ.ടി.എ പ്രസ്താവനയിൽ അവകാശപ്പെട്ടു.
വ്യക്തികൾക്കും കുടുംബങ്ങൾക്കും ഗ്ലോബൽ വില്ലേജിലേക്ക് അവിസ്മരണീയ യാത്രക്ക് സൗകര്യമൊരുക്കുന്ന പദ്ധതി കുറഞ്ഞ ചെലവിൽ മികച്ച വിനോദാവസരം ഒരുക്കുന്നതാണെന്നും അധികൃതർ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ആരംഭിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ വില്ലേജ് നിരവധി പുതിയ ആകർഷണീയതകളുമായാണ് ഇത്തവണ ആസ്വാദകരുടെ മുന്നിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.