എയർ ഇന്ത്യയുടെ ആസ്തി പിടിച്ചടക്കാൻ കെയിൻ എനർജി
text_fieldsന്യൂയോർക്: നികുതി തർക്ക കേസിൽ യു.കെ കേന്ദ്രമായ കെയിൻ എനർജിക്ക് ഇന്ത്യ നൽകാനുണ്ടെന്നു പറയുന്ന 120 കോടി ഡോളറിനും അതിെൻറ പലിശക്കും തുല്യമായി എയർ ഇന്ത്യയുടെ വിമാനങ്ങളടക്കം 170 കോടി യു.എസ് ഡോളർ വിലവരുന്ന വിദേശ ആസ്തികൾ പിടിച്ചടക്കാൻ കെയിൻ നീക്കംതുടങ്ങി. ഇന്ത്യയുടെ വിമാനക്കമ്പനി എന്ന നിലക്കാണ് എയർ ഇന്ത്യയുടെ ആസ്തി പിടിച്ചടക്കാൻ വിദേശ കമ്പനിയായ കെയിൻ എനർജി ശ്രമിക്കുന്നത്.
നികുതി തർക്ക കേസിൽ ഇന്ത്യക്കെതിരെ കെയിൻ എനർജിക്ക് അനുകൂലമായി അന്താരാഷ്ട്ര തർക്കപരിഹാര ട്രൈബ്യൂണൽ 2020 ഡിസംബറിൽ വിധി പുറപ്പെടുവിച്ചിരുന്നു. 120 കോടി ഡോളറും പലിശയും കെയിൻ എനർജിക്ക് നൽകാനായിരുന്നു വിധി. ഇത് ഈടാക്കുന്നതിെൻറ ഭാഗമായാണ് ഇന്ത്യയുടെ ആസ്തി എന്ന നിലയിൽ എയർ ഇന്ത്യയുടെ വിമാനങ്ങളും മറ്റും പിടിച്ചടക്കാൻ അനുമതി തേടി കെയിൻ എനർജി യു.എസ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
എന്നാൽ, കേസിനെക്കുറിച്ച് അറിയില്ലെന്നും നോട്ടീസ് ലഭിച്ചാൽ ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.