‘തീയിൽനിന്ന് രക്ഷപ്പെടാൻ കാമ്പസിൽ നിന്നിറങ്ങിയോടി, രാത്രി മുഴുവൻ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു’
text_fields‘ലോസ് ആഞ്ചൽസ് കൗണ്ടിക്കുള്ളിലെ പാലിസേഡ്‌സ് ഏരിയയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായിരുന്നു ഞങ്ങളുടെ കാമ്പസ്. ജനുവരി 7ന്, നൃത്ത റിഹേഴ്സലുകൾ പൂർത്തിയാക്കി ഇൻസ്റ്റാഗ്രാം ഫീഡ് പരിശോധിക്കുമ്പോൾ തീ വലിയ തോതിൽ പടരുന്നത് കണ്ടു. എന്നാൽ, സ്ഥിതിഗതികൾ എത്രത്തോളം ഗുരുതരമാണെന്ന് ഉറപ്പില്ലായിരുന്നു.
വൈകീട്ട് 4 മണിയോടെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തേക്കു പോയി. ഏകദേശം 40 മിനിറ്റ് എടുക്കുന്ന സാന്താ ക്ലാരിറ്റയിലേക്കുള്ള ഞങ്ങളുടെ മടക്ക യാത്രയിൽ കാമ്പസ് നിൽക്കുന്ന ഭാഗത്തെയും ‘ഹസ്റ്റ് ഫയർ’ ബാധിക്കുന്ന കാര്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. ‘ഹസ്റ്റ് ഫയർ’ ലോസ് ആഞ്ചൽസിലെ സിൽമാർ പ്രദേശത്ത് സജീവമായ ഒരു കാട്ടുതീയാണ്. കാലിഫോർണിയയിൽ ശക്തമായ കാറ്റ് ചലിപ്പിക്കുന്ന നിരവധി തീപിടിത്തങ്ങളിൽ ഒന്നാണിത്. ആ കാട്ടുതീ ഞങ്ങൾക്ക് തെക്കുകിഴക്കായി കാമ്പസിന് ഏറ്റവും അടുത്തെത്തി.
കടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ജാഗ്രതയിലായി. പക്ഷേ, കാറ്റ് വളരെ ശക്തമായതിനാൽ ഞങ്ങളുടെ വാഹനവും മറ്റു വണ്ടികളും നിരയിട്ടും അല്ലാതെയും ലക്ഷ്യം കാണാതെ അലഞ്ഞുതിരിയാൻ തുടങ്ങി. ഞങ്ങളെ പരിഭ്രാന്തി പിടികൂടി. ഡ്രൈവ് ചെയ്യുന്ന സുഹൃത്ത് സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചു. റോഡിലൂടെ വീശിയടിക്കുന്ന പൊടിപടലത്തിലൂടെ വണ്ടി കടന്നുപോയി. ഒരു നിമിഷത്തേക്ക് കാഴ്ച തന്നെ മറഞ്ഞു. ഞങ്ങളുടെ ഹൃദയം പുറത്തേക്ക് ചാടിയ പോലെ തോന്നി. മറ്റൊരു കൊടുങ്കാറ്റ് വലതുവശത്തുനിന്ന് വന്നടിച്ചു. എങ്ങനെയോ ഞങ്ങൾ സാന്താ ക്ലാരിറ്റയിലെ മുറികളിൽ എത്തി. കുറച്ചുകഴിഞ്ഞ് സുഹൃത്തുക്കൾ പോസ്റ്റ് ചെയ്ത വിഡിയോകൾ കണ്ടു. അയൽപക്കങ്ങൾ മുഴുവൻ കത്തിചാമ്പലായിരുന്നു.
എല്ലായിടത്തും ഒഴിപ്പിക്കൽ ഉത്തരവുകൾ. അർധരാത്രിക്കു ശേഷം വാതിൽ തുറന്ന് ഞാൻ പുറത്തേക്ക് ഓടി. അപ്പോഴാണ് തീപിടിത്തം എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലാക്കിയത്. തത്സമയ അപ്‌ഡേറ്റുകൾ പോസ്റ്റുചെയ്യുന്ന ‘വാച്ച് ഡ്യൂട്ടി’ എന്നൊരു ആപ്പ് ഞാൻ കണ്ടെത്തി. ഹസ്റ്റ് ഫയർ ഏതാനും മൈലുകൾ മാത്രം അകലെയാണെന്ന് തിരിച്ചറിഞ്ഞു. മണിക്കൂറിനുള്ളിൽ അത് സാന്താ ക്ലാരിറ്റയുടെ തെക്കേയറ്റത്തെ ഏറ്റവും പഴയ കമ്യൂണിറ്റി ആയ ന്യൂഹാളിൽ എത്തി.
ജനുവരി 8ന് പുലർച്ചെ 1.40തോടെ ഞാൻ റൂംമേറ്റിനെ ഉണർത്തി. കഴിയുന്നതെല്ലാം വാരിവലിച്ച് ബാഗുകളിലാക്കി. 1.48ന് ഞങ്ങൾ കാമ്പസിൽനിന്ന് ഇറങ്ങിയോടുമ്പോൾ ആ കാഴ്ച കണ്ട് മരവിച്ചുപോയി. ഒരു കുന്ന് നിന്ന് ജ്വലിക്കുന്നു! അത് രാത്രിയിലെ ആകാശത്തെ വിചിത്രവും ഭയാനകവുമായ ഓറഞ്ച്-പിങ്ക് നിറത്തിൽ പ്രകാശിപ്പിച്ചു. അവിടെനിന്നും പുക ഉയരുന്നത് നോക്കിനിന്നപ്പോൾ തന്നെ ആ നിശ്ശബ്ദതയിൽ ശ്വാസം മുട്ടി.
അധികനേരം നിന്നില്ല. തീജ്വാലകളിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങളുടെ സുഹൃത്ത് 125 കിലോമീറ്റർ ദൂരം വണ്ടിയോടിച്ച് സാന്താ ബാർബറയിലേക്ക് കൊണ്ടുപോയി. കാട്ടുതീ പടർന്ന് പിടിക്കുന്ന ‘സാന്താ അന’ കാറ്റ് ഞങ്ങളെയും പിടികൂടി. പിറ്റേന്ന് രാവിലെയായപ്പോൾ ഉറക്കം നഷ്ടപ്പെട്ട് ഏതാണ്ട് തകർന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. തീപിടിത്തം നേരിട്ട് ബാധിച്ച ആളുകൾ എന്താണ് അനുഭവിക്കുന്നതെന്നോ സാഹചര്യത്തിന്റെ ഗൗരവത്തെക്കുറിച്ചോ ഞങ്ങളിൽ ആർക്കും ആദ്യം പൂർണ്ണമായി മനസ്സിലായിരുന്നില്ല. തീജ്വാലകൾ അയൽപക്കങ്ങളിലേക്ക് അടുക്കുന്നത് അവിശ്വസനീയതയോടെ നോക്കി. എന്റെ വാതിൽപ്പടിയിൽ നിന്ന് അവരെ കാണുന്നതുവരെ.
എന്റെ സുഹൃത്തുക്കൾ പങ്കിട്ട ചിത്രങ്ങൾ, അവരുടെ വീടുകൾ തീയിൽ വിഴുങ്ങിയത് കാണുന്നത് ഹൃദയഭേദകമായിരുന്നു. പലർക്കും അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു. അവരുടെ സന്ദേശങ്ങളിൽ ഭയവും ആശയക്കുഴപ്പവും നിസ്സഹായതയും നിറഞ്ഞിരുന്നു. കാറ്റിന്റെ ആഘാതത്തിൽ തീ പെട്ടെന്ന് പടർന്നു. ചാരം മാത്രം അവശേഷിപ്പിച്ചു.
ആപ്പ് വീണ്ടും പരിശോധിക്കാൻ ഞങ്ങൾ ഭയപ്പെട്ടു. ഞങ്ങളുടെ കാമ്പസിലെ കെട്ടിടങ്ങൾ ഇപ്പോഴും നിലവിലുണ്ടോ എന്ന് ഉറപ്പില്ല. തുടർന്ന് എല്ലാവരോടും സുരക്ഷിതരായിരിക്കാൻ പ്രേരിപ്പിക്കുന്ന ഇ-മെയിലുകൾ വരാൻ തുടങ്ങി. തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ച വിദ്യാർഥികൾക്ക് അഭയം നൽകി ഭരണകൂടം ജാഗ്രത പുലർത്തി.
‘ഹസ്റ്റ് ഫയർ’ മറ്റൊരു ദിശയിലേക്ക് നീങ്ങിയപ്പോൾ ഞങ്ങൾക്ക് ആശ്വാസം ലഭിച്ചു. എന്റെ റൂംമേറ്റിന് മിഷിഗണിലേക്ക് പോകാൻ ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. അതിനാൽ ഞങ്ങൾ കാമ്പസിലേക്ക് മടങ്ങി സാധനങ്ങൾ എടുക്കാൻ തീരുമാനിച്ചു. ലോസ് ആഞ്ചൽസിലെ ബർബാങ്ക് എയർപോർട്ട് അടച്ചുപൂട്ടിയതിനാൽ, ഫ്ലൈറ്റുകൾ വൈകിയേക്കാമെന്ന് അനുമാനിച്ചു. കാറ്റ് കാരണം പൊതുഗതാഗതം വിശ്വസനീയമല്ലെന്ന് തോന്നിയതിനാൽ പിറ്റേന്ന് വൈകുന്നേരം തിരികെ യാത്ര ചെയ്യാൻ ഞങ്ങൾ പദ്ധതിയിട്ടു.
ജനുവരി 9ന്, ഹസ്റ്റ് ഫയർ ഒന്ന് ഒതുങ്ങാൻ തുടങ്ങിയപ്പോൾ അന്നു വൈകുന്നേരം കാറ്റു വീശുമെന്ന് ഞങ്ങൾക്ക് മറ്റൊരു മുന്നറിയിപ്പ് ലഭിച്ചു. ഒറ്റപ്പെട്ടു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ ഉടൻ പുറത്തു കടക്കാൻ തീരുമാനിച്ചു. ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ടാക്സിയിൽ യാത്ര ചെയ്തു. സാഹചര്യം പ്രവചനാതീതമായിരുന്നു.
അടുത്ത ദിവസം എന്റെ റൂംമേറ്റ് പോയപ്പോൾ നാശത്തിന്റെ സാമീപ്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ റൂമിൽ ഇരുന്നുപോയി. അഗ്നിശമന സേനാംഗങ്ങളും മറ്റ് പ്രതികരണക്കാരും ഇപ്പോഴും തീയണക്കാനുള്ള പോരാട്ടത്തിലാണ്. മരണസംഖ്യ കൂടുന്നു. 36,000 ഏക്കറിലധികം കത്തിനശിച്ചു. എല്ലാം നഷ്ടപ്പെട്ടവരെക്കുറിച്ചും GoFundMe ലിങ്കുകൾ പങ്കിടുന്ന ആളുകളെക്കുറിച്ചും അവർ ഇപ്പോൾ അഭിമുഖീകരിക്കുന്ന വേദനാജനകമായ യാഥാർത്ഥ്യത്തെക്കുറിച്ചും ഞാൻ ചിന്തിച്ചു. തൽക്കാലം, തിങ്കളാഴ്ച സ്കൂൾ പുനഃരാരംഭിക്കാൻ തയ്യാറെടുക്കുമ്പോൾ, കുട്ടികളുടെയും എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.