കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; മൂന്ന് മരണം
text_fields
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇടിമിന്നലിനെ തുടർന്നുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആയിരക്കണക്കിന് വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വ്യത്യസ്ത ഇടങ്ങളിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടെ ഈ വർഷം കാലിഫോർണിയയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11 ആയി.
ശക്തമായ കാറ്റിനെ തുടർന്ന് വടക്കൻ കാലിഫോർണിയയിൽ പടർന്നു പിടിച്ച കാട്ടുതീ മൂന്നാഴ്ച പിന്നിട്ടിട്ടും പൂർണമായും അണക്കാനായിട്ടില്ല. ദിവസത്തിൽ 40 കിലോമീറ്റർ എന്ന തോതിലാണ് തീപടരുന്നത്. ഇതുവരെ 1,036 ചതുരശ്ര കിലോമീറ്റർ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്.
കനത്ത പുക പടർന്നതോടെ ഒറോവിൽ പ്രദേശത്തുള്ള ആളുകളെ മാറ്റിപാർപ്പിച്ചതായി പൊലീസ് അറിയിച്ചു. രണ്ട് വർഷം മുമ്പ് കാലിഫോർണിയയിലുണ്ടായ ഏറ്റവും വലിയ തീപിടുത്തത്തിൽ നശിച്ച പാരഡൈസ് പട്ടണത്തിലേക്കും തീപടരുമെന്ന ആശങ്കയിലാണ് അധികൃതർ.
ആഗസ്റ്റ് 17 മുതൽ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.