പാകിസ്താനിൽ ബജറ്റിനുശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന്
text_fieldsഇസ്‍ലാമാബാദ്: ബജറ്റ് അവതരിപ്പിച്ചതിനുശേഷം പാകിസ്താനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതാവും നല്ലതെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാന് ആഭ്യന്തരമന്ത്രി ശൈഖ് റാഷിദിന്റെ ഉപദേശം. പ്രതിപക്ഷം അവിശ്വാസപ്രമേയം സമർപ്പിച്ചതിനുശേഷം ഇംറാന്റെ ജനപ്രീതി വർധിച്ചതായും റാഷിദ് അവകാശപ്പെട്ടു.
നേരത്തേ തെരഞ്ഞെടുപ്പ് നടത്തണമെന്നത് തന്റെ മാത്രം അഭിപ്രായമാണെന്നും ഭരണകക്ഷിയായ തെഹ്‍രീകെ ഇൻസാഫ് പാർട്ടി സ്വീകരിക്കണമെന്നില്ലെന്നും റാഷിദ് പറഞ്ഞു. എല്ലാ വർഷവും ജൂൺ അവസാനമാണ് പാകിസ്താനിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ നേരത്തേ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇത് രണ്ടാം തവണയാണ് റാഷിദ് ആവശ്യപ്പെടുന്നത്. 2023ലാണ് പാകിസ്താനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.