റോഡിൽ ആളുകൾ ഡാൻസ് ചെയ്യുന്നു; മ്യൂസിക്കൽ ഹോണുകൾ നിരോധിച്ച് ഈ രാജ്യം
text_fieldsനോം പെൻ: റോഡുകളിൽ ആളുകൾ ഡാൻസ് ചെയ്യുന്നുവെന്ന പരാതി വ്യാപകമായതോടെ മ്യൂസിക്കൽ ഹോണുകൾ നിരോധിച്ച് കംബോഡിയ. ഇത്തരം ഹോണുകൾ മുഴക്കി ഡാൻസ് ചെയ്ത് മൊബൈലിൽ പകർത്തി റീൽസ് ആയി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് രാജ്യത്ത് ട്രെൻഡ് ആയതോടെയാണ് നടപടി.
വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഇത്തരം ഹോണുകൾ പിടിച്ചെടുത്ത് നീക്കം ചെയ്ത് സാധാരണ ഹോണുകൾ ഘടിപ്പിക്കാൻ കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് ഗാതഗത, പൊലീസ് വകുപ്പുകൾക്ക് നിർദേശം നൽകി. രാജ്യത്തെ 25 പ്രവിശ്യകളിൽ ഉടനീളം അധികൃതർ ഇതിനോടകം നിരോധനം നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ സമഗ്രമായി ഇത് നടപ്പാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചില ആളുകൾ, പ്രത്യേകിച്ച് യുവാക്കളും കുട്ടികളും ഹോണുകളിൽ നിന്നുള്ള സംഗീത ശബ്ദങ്ങൾക്കൊപ്പം റോഡരികിൽ നൃത്തം ചെയ്യുന്നതിന്‍റെ ക്ലിപ്പുകൾ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ കാണുന്നതായി പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പറഞ്ഞു.
കംബോഡിയയിലെ മരണങ്ങളുടെ ആറാമത്തെ പ്രധാന കാരണമാണ് റോഡപകടങ്ങൾ. 2023-ൽ 1,590 ട്രാഫിക് സംബന്ധമായ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.