കംബോഡിയൻ പ്രതിപക്ഷനേതാവിന് 27 വർഷം വീട്ടുതടവ്
text_fieldsഫനൊംപെൻ: കംബോഡിയൻ പ്രതിപക്ഷനേതാവും നാഷനൽ റെസ്ക്യൂ പാർട്ടി മുൻ പ്രസിഡന്റുമായ കെം സോഖക്ക് കോടതി 27 വർഷം വീട്ടുതടവ് വിധിച്ചു. തടവുകാലത്ത് കുടുംബാംഗങ്ങളല്ലാതെ ഒരാളും അദ്ദേഹത്തെ കാണരുതെന്നും ഉത്തരവിലുണ്ട്. രാജ്യദ്രോഹക്കുറ്റത്തിനാണ് മൂന്നുവർഷത്തെ വിചാരണക്കൊടുവിൽ ശിക്ഷ വിധിച്ചത്.
അപ്പീൽ നൽകാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 2017 സെപ്റ്റംബറിലാണ് വാറന്റില്ലാതെ അർധരാത്രിയിൽ അദ്ദേഹത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. വിദേശ ശക്തികളുമായി രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നതായിരുന്നു ചുമത്തിയ കുറ്റം. കോടതി ഉത്തരവിനുശേഷം അദ്ദേഹം പ്രതികരിച്ചില്ല. വിധി രാഷ്ട്രീയപ്രേരിതമാണെന്ന് അഭിഭാഷകൻ പ്രതികരിച്ചു. രാജ്യത്തിനകത്തെയും പുറത്തെയും മനുഷ്യാവകാശ സംഘടനകളും ഉത്തരവിനെ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.