Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനിർഭാഗ്യം ഒഴിവാക്കാൻ...

നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി

text_fields
bookmark_border
നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി
cancel
Listen to this Article

നോം പെൻ: നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ. 1951 ഏപ്രിൽ നാലിൽ നിന്നും 1952 ആഗസ്റ്റ് അഞ്ചിലേക്കാണ് പ്രധാനമന്ത്രി ഔദ്യോഗിക ജനന തീയതി മാറ്റി‍യത്. പുതിയ തീയതിയിലാണ് തന്‍റെ യഥാർഥ ജന്മദിനമെന്ന് ഹുൻ സെൻ പറഞ്ഞു.

സിംഗപൂരിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ ഹുൻ സെനിന്‍റെ മൂത്ത സഹോദരൻ 10 ദിവസങ്ങൾക്ക് ശേഷം മരിച്ചിരുന്നു. ചൈനീസ് രാശി കലണ്ടറിന് വിരുദ്ധമായ തെറ്റായ ജന്മദിനം ഉണ്ടായതാണ് സഹോദരന്‍റെ പെട്ടന്നുള്ള മരണ കാരണമെന്ന സംശയമാണ് പ്രധാനമന്ത്രിയുടെ പേരുമാറ്റത്തിൽ കലാശിച്ചത്.

50 മുകളിൽ പ്രായമുള്ള കംബോഡിയക്കാർക്ക് രണ്ട് ജനന തീയതികൾ ഉണ്ടാവുന്നത് സർവ സാധാരണയാണ്. 1975 മുതൽ 1979 വരെയുണ്ടായിരുന്ന ഖമർ റൂഷിന്‍റെ ഭരണകാലത്ത് ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടതാണ് ഇരട്ട ജനന തീയതി ഉണ്ടാവാൻ കാരണം. കൂടാതെ, സൈനിക സേവനത്തിൽ നിന്ന് രക്ഷപ്പെടാനായി മനഃപൂർവം ജനന തീയതി തിരുത്തിയവരുമുണ്ട് രാജ്യത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CambodiaHun Sen
News Summary - Cambodian PM Hun Sen changes his date of birth to avert bad luck
Next Story