2022ലെ കേംബ്രിഡ്ജ് വാക്ക് ഏതാണ്? ഉത്തരം 'ഹോമർ'
text_fieldsലണ്ടൻ: 2022ലെ പദം ആയി കേംബ്രിഡ്ജ് സർവകലാശാല തെരഞ്ഞെടുത്ത വാക്ക് ഏതാണെന്ന് അറിയണ്ടേ? ഹോമർ(homer) എന്നാണ് ആ വാക്കിന്റെ പേര്. 2002 മേയ് ആദ്യവാരം തന്നെ 75,000 പേരാണ് ഹോമർ എന്ന വാക്ക് തിരഞ്ഞത്. ഗ്രീക്ക് സാഹിത്യത്തിൽ ഹോമർ എന്നൊരു വിഖ്യാത കവിയുണ്ട്. ഇലിയഡും ഒഡിസിയും രചിച്ച വിഖ്യാത കവി. ഇവിടെ അതല്ല ഹോമറുടെ അർഥം. ബേസ്ബോളിലെ 'ഹോം റൺ' എന്നതിന്റെ അനൗപചാരിക അമേരിക്കൻ ഇംഗ്ലീഷ് പദത്തെയാണിത് സൂചിപ്പിക്കുന്നത്.
മെയ് 5 ന്, ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഒരു 'അന്യായമായ' വാക്ക് കാരണം കഷ്ടത്തിലായി. അമേരിക്കക്കാർക്ക് മാത്രം അറിയാവുന്ന 'ഹോമർ' എന്നായിരുന്നു ആ വാക്ക്. അപരിചിതമായ ഇംഗ്ലീഷ് പദം ഊഹിക്കാൻ കഴിയുന്നില്ലെന്ന് അമേരിക്കക്കാരല്ലാത്തവർ സമൂഹമാധ്യമങ്ങളിൽ പരാതിപ്പെടുകയും അതിന്റെ അർഥം തിരയാൻ നിഘണ്ടു നോക്കുകയും ചെയ്തു.
അമേരിക്കൻ ഇംഗ്ലീഷ് സംസാരിക്കുന്നവർ അത് ബേസ്ബോളിലെ ഹോം റണ്ണിന്റെ അനൗപചാരിക പദമായി ഉടൻ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, യു.എസിന് പുറത്തുള്ള പല കളിക്കാരും ഈ വാക്ക് മുമ്പ് കേട്ടിരുന്നില്ല. നിരവധി കളിക്കാർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ നിരാശയും അലോസരവും പ്രകടിപ്പിച്ചു, എന്നാൽ പലരും കൂടുതൽ അറിയാൻ കേംബ്രിഡ്ജ് നിഘണ്ടു നോക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.