കൊട്ടാര വിവരങ്ങൾ ചോർത്തിയത് കാമില -ഹാരി
text_fieldsലണ്ടൻ: ബ്രിട്ടീഷ് രാജകൊട്ടാരത്തിലെ വിവരങ്ങൾ ടാബ്ലോയിഡുകൾക്ക് അടക്കം ചോർത്തി നൽകിയത് ചാൾസ് രാജാവിന്റെ പത്നി കാമിലയായിരുന്നുവെന്ന് ഹാരി രാജകുമാരൻ.
സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതിന് ഉതകുംവിധം കൊട്ടാരത്തിലെ സ്വകാര്യ സംഭാഷണങ്ങൾ കാമില ടാബ്ലോയ്ഡുകൾക്ക് ചോർത്തി നൽകി. ചാൾസ് രാജാവുമായുള്ള ദീർഘകാല ബന്ധത്തിന്റെ പേരിൽ മോശമായ പ്രതിച്ഛായ വീണ്ടെടുക്കാനാണ് കാമില രഹസ്യങ്ങൾ ചോർത്തിയത്. ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖങ്ങളിലൊന്നിൽ കാമിലയെ പിശാച് എന്നാണ് ഹാരി രാജകുമാരൻ വിശേഷിപ്പിച്ചത്. സ്പെയർ എന്ന തന്‍റെ പുസ്തകത്തിൽ 1997ലെ അമ്മ ഡയാന രാജകുമാരിയുടെ മരണത്തിൽ ഹാരിയുടെ ദുഃഖവും ജ്യേഷ്ഠൻ വില്യമുമായുള്ള വഴക്കുകളും വിവരിച്ചിച്ചിട്ടുണ്ട്.
അഫ്ഗാനിസ്താനിൽ അപ്പാച്ചെ ഹെലികോപ്ടർ പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെ 25 താലിബാൻ പോരാളികളെ കൊന്നതായും പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ, താലിബാനും ബ്രിട്ടീഷ് സൈനികരും ഈ അവകാശവാദത്തെ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.