Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാറ്റിയെടുക്കാം,...

മാറ്റിയെടുക്കാം, വാടകക്കെടുക്കാം, നന്നാക്കിയുമെടുക്കാം; മേരിക്കുണ്ടൊരു കുഞ്ഞു കട

text_fields
bookmark_border
മാറ്റിയെടുക്കാം, വാടകക്കെടുക്കാം, നന്നാക്കിയുമെടുക്കാം; മേരിക്കുണ്ടൊരു കുഞ്ഞു കട
cancel

മേ​രി ഫ്ലെ​മി​ങ് എ​ന്ന ഐ​റി​ഷ് യു​വ​തി ത​ന്റെ കെ​നി​യ​ൻ യാ​ത്ര​യി​ലാ​ണ് ആ ​കാ​ഴ്ച കാ​ണു​ന്ന​ത്. ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ അ​ടി​ഞ്ഞ് ഒ​രു ന​ദി​ക്ക​ര​യി​ൽ ചെ​റു കു​ന്നു​ത​ന്നെ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ ​കാ​ഴ്ച മേ​രി​യെ ഒ​ന്നു പി​ടി​ച്ചു​കു​ലു​ക്കി. ഡ​ബ്ലി​നി​ൽ ആ​ഴ്ചാ​വ​സാ​നം പു​തി​യ വ​സ്ത്രം വാ​ങ്ങു​ന്ന ഷോ​പ്പി​ങ് ഭ്ര​മ​ക്കാ​രി​യാ​ണ​വ​ൾ. ത​ങ്ങ​ള​ട​ക്കം അ​ടി​മ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഫാ​സ്റ്റ് ഫാ​ഷ​ന്റെ​യും കൂ​ട്ട പ​ർ​ച്ചേ​സി​ന്റെ​യും ഇ​ര​ക​ളാ​ണ് ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളെ​ന്ന് അ​ധി​കം താ​മ​സി​യാ​തെ മേ​രി തി​രി​ച്ച​റി​ഞ്ഞു. ആ ​തി​രി​ച്ച​റി​വി​ൽ​നി​ന്ന്, വ​സ്ത്ര​മാ​ലി​ന്യം കു​റ​യ്ക്കു​ന്ന​തി​നു​ള്ള വി​വി​ധ വ​ഴി​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​സ്ഥാ​ന​വു​മാ​യി അ​വ​ർ രം​ഗ​ത്തു​വ​ന്നു.

പു​ന​രു​പ​യോ​ഗം, കൈ​മാ​റി ഉ​പ​യോ​ഗി​ക്ക​ൽ, അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ൽ, മ​റ്റ് ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ചെ​റി​യ മാ​റ്റം വ​രു​ത്ത​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ വ​സ്ത്ര മാ​ലി​ന്യം ന​ന്നാ​യി കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്ന് മേ​രി തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ‘ചേ​ഞ്ച് ​ക്ലോ​ത്ത്’ എ​ന്ന എ​ൻ.​ജി.​ഒ രൂ​പ​വ​ത്ക​രി​ച്ച അ​വ​ർ, കൈ​മാ​റി ഉ​പ​യോ​ഗി​ക്കാ​നാ​യി വ​സ്ത്രം മാ​റ്റി​യെ​ടു​ക്കാ​വു​ന്ന ഒ​രു ഷോ​പ്പ് ഡ​ബ്ലി​നി​ൽ ആ​രം​ഭി​ക്കു​ക​യും ​ചെ​യ്തു. ഇ​വി​ടെ​നി​ന്ന്, വ​സ്ത്രം വാ​ട​ക​ക്കെ​ടു​ക്കാ​നും മാ​റ്റി​യെ​ടു​ക്കാ​നും ഉ​പ​യോ​ഗി​ച്ച​വ (ക്ലീ​ൻ ചെ​യ്ത​ത്) വാ​ങ്ങാ​നും സാ​ധി​ക്കും. കേ​ടാ​യ വ​സ്ത്ര​ങ്ങ​ൾ ന​ന്നാ​ക്കാ​നു​ള്ള ചെ​റി​യ ക്ലാ​സും ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കും.

‘പി​ന്നി​യ​തോ കീ​റി​യ​തോ ആ​യ വ​സ്ത്രം ന​ന്നാ​ക്കാ​ൻ പ​ല​ർ​ക്കും അ​റി​യി​ല്ല. ഒ​രി​ക്ക​ൽ അ​തു പ​ഠി​ച്ചാ​ലോ, ഏ​റെ ആ​ഹ്ലാ​ദം ത​രു​ന്ന കാ​ര്യം കൂ​ടി​യാ​ണ​ത്. ഏ​റെ ല​ളി​ത​മാ​ണി​ത്. ഇ​ത് പ​ഠി​ക്കാ​തി​രി​ക്കു​ന്ന​ത് കു​റ്റ​മാ​ണെ​ന്ന് ഞാ​ൻ പ​റ​യും’ -മേ​രി അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സ​ങ്ക​ൽ​പം ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടു. അ​ങ്ങ​നെ ഷോ​പ്പ് സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ്റേ​ണ്ടി​വ​ന്നു. ‘വ​ള​രെ കു​റ​ഞ്ഞ കാ​ലം കൊ​ണ്ടു​ത​ന്നെ ഞ​ങ്ങ​ൾ​ക്ക് വ​ള​രാ​ൻ ക​ഴി​ഞ്ഞു. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​​കൊ​ണ്ടു​ത​ന്നെ ഈ ​സ​ങ്ക​ൽ​പം ലോ​ക​ത്ത് പ​ട​രും. ഈ ​ഫാ​സ്റ്റ് ഫാ​ഷ​ൻ അ​തി​പ്ര​സ​ര​ത്തി​ന് ഒ​രു മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് യു​വ​ത​ല​മു​റ’ -മേ​രി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mary Fleming CrumlinChange Clothes
News Summary - Can be exchanged, rented or repaired; Mary has a small shop
Next Story