വ്യാജ വാക്സിൻ സർട്ടിഫിക്കറ്റും േകാവിഡ് പരിശോധന റിപ്പോർട്ടും; ലക്ഷങ്ങൾ പിഴയിട്ട് കാനഡ
text_fieldsവാഷിങ്ടൺ: എങ്ങനെയെങ്കിലും യാത്ര ചെയ്യാൻ നിർബന്ധിതരായവർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തി നൽകുന്ന സംഘങ്ങൾ പല നാടുകളിലും സജീവമാണ്. ഇങ്ങനെ സംഘടിപ്പിച്ച വ്യാജ വാക്സിൻ സർട്ടിഫിക്കറ്റും േകാവിഡ് പരിശോധന റിപ്പോർട്ടുമായി എത്തിയ യാത്രക്കാരെ തിരഞ്ഞുപിടിച്ച് പിഴയിട്ട് കാനഡ. ടോറേന്റാ വിമാനത്താവളത്തിലിറങ്ങിയ അമേരിക്കൻ പൗരന്മാരിൽ അതിർത്തി സേവന വിഭാഗം നടത്തിയ പരിേശാധനയിലാണ് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റും പരിശോധന റിപ്പോർട്ടും വ്യാജമാണെന്ന് കണ്ടെത്തിയത്. ഓരോരുത്തർക്കും ലഭിച്ചത് 16,000 ഡോളർ (11,88,760 രൂപ) പിഴയും.
ജൂലൈ 18നാണ് രണ്ടു യാത്രക്കാർ യാത്രാ വിലക്ക് മറികടന്ന് എത്തിയതെന്ന് കാനഡ പൊതു ആരോഗ്യ വിഭാഗം അറിയിച്ചു.
കഴിഞ്ഞ ജൂലൈ അേഞ്ചാടെയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റുള്ളവർക്ക് കാനഡ യാത്ര അനുവദിച്ച് ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചത്. വാക്സിൻ സ്വീകരിക്കാത്തവർ വിവിധ ടെസ്റ്റുകൾ നടത്തണം. മൂന്നു ദിവസം സർക്കാർ ക്വാറന്‍റീനിലും കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.