Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2021 7:52 PM GMT Updated On
date_range 5 May 2021 7:52 PM GMT12നും 15നും ഇടക്കുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുമെന്ന്കാനഡ
text_fieldsbookmark_border
ടൊറേന്റാ: 12നും 15നും ഇടക്ക് പ്രായമുള്ള കുട്ടികൾക്ക്ഫൈസർ കോവിഡ് വാക്സിൻ നൽകാനൊരുങ്ങി കാനഡ. ഫെഡറൽ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചതാണ്ഇക്കാര്യം. ഇതോടെ കുട്ടികളിൽ ഫൈസർ വാക്സിൻ കുത്തിവെക്കാൻ അനുവാദം നൽകിയ ആദ്യ രാജ്യമായി കാനഡ മാറി.
കുട്ടികളിൽ ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടിയെന്ന് കനേഡിയൻ ഫെഡറൽ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് സുപ്രിയ ശർമ്മ പറഞ്ഞു. 'ഞങ്ങൾ ഒടുവിൽ തുരങ്കത്തിന്‍റെ അവസാനഭാഗത്ത് അൽപം വെളിച്ചം കണ്ടെത്തിയിരിക്കുകയാണ്' -അവർ പറഞ്ഞു.
സമാനമായ നീക്കം യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ഉടൻ നടപ്പാക്കുമെന്ന് അമേരിക്കൻ ആരോഗ്യ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story