കാനഡ ബൂത്തിൽ; ട്രൂഡോയുടെ ഭാവി തുലാസ്സിലാകുമോ?
text_fieldsഒാട്ടവ: കോവിഡിൽ കുരുങ്ങിയ പ്രതിച്ഛായ വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ രണ്ടു വർഷം നേരത്തേയാക്കിയ തെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയുടെ ഭാവി തുലാസ്സിൽ നിർത്തി കാനഡ വോട്ട് ചെയ്തു. ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുൾപ്പെടെ വിഷയങ്ങൾ കനത്ത വെല്ലുവിളി ഉയർത്തുന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് സർവേ ഫലങ്ങൾ. ആഗസ്റ്റ് അവസാനത്തിലാണ് രാജ്യത്ത് ട്രൂഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ജനപ്രീതി ഏറെ താഴോട്ടുപോയ ട്രൂഡോയുടെ ലിബറലുകൾക്ക് ഇത്തവണ കേവല ഭൂരിപക്ഷത്തിനാവശ്യമായ 170 സീറ്റുകൾ പിടിക്കാനാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്്. നേരിയ മേൽക്കൈ ലഭിച്ചേക്കുമെന്ന പ്രവചനങ്ങളുണ്ട്. കോവിഡ് വാക്സിൻ നൽകുന്നതിൽ ലോക റെക്കോഡിട്ട ട്രൂഡോക്ക് ഇതു ഗുണകരമാകുമെങ്കിലും മറ്റു വിഷയങ്ങളിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനംതന്നെ അസമയത്തായെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. പൊതുജനങ്ങൾക്കിടയിലെ സർവേ ഫലങ്ങളിലും നേരത്തേയായെന്ന പ്രതികരണത്തിനാണ് മേൽക്കൈ. 2015ലാണ് ട്രൂഡോ ആദ്യമായി പ്രധാനമന്ത്രി പദമേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.