കാനഡയെ പൊള്ളിച്ച് ഉഷ്ണതരംഗം; നിരവധി മരണം
text_fieldsഒാട്ടവ: 50 ഡിഗ്രിയോളം ഉയർന്ന അന്തരീക്ഷ മർദത്തിനൊപ്പം പുറത്തിറങ്ങുന്നവരുടെ ഉള്ളും പുറവും പൊള്ളിച്ച് ആഞ്ഞടിക്കുന്ന ഉഷ്ണക്കാറ്റും കാനഡയിൽ മരണം ഉയർത്തുന്നു. വാൻകൂവറിൽ മാത്രം 130 പേരാണ് അത്യുഷ്ണത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയത്. ഏറെയും വയോധികരാണെന്ന് അധികൃതർ വ്യക്തമാക്കി. തുടർച്ചയായ മൂന്നാം ദിവസവും ബ്രിട്ടീഷ് കൊളംബിയയിലെ ലിട്ടണിൽ രേഖപ്പെടുത്തിയത് 49.5 ഡിഗ്രി അന്തരീക്ഷ മർദമാണ്. സമീപകാല ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് 45 ഡിഗ്രിക്ക് മുകളിലെത്തുന്നത്.
കാലാവസ്ഥ വ്യതിയാനം രാജ്യത്ത് ജീവിതം താളംതെറ്റിക്കൽ ഭാവിയിൽ കൂടുതൽ രൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് കൊളംബിയ പോലുള്ള മേഖലകളിൽ പൊതുവെ അന്തരീക്ഷ മർദം അത്ര കടുത്തതാകാറില്ലാത്തതിനാൽ മിക്ക വീടുകളിലും എയർ കണ്ടീഷനറുകൾ വെക്കാറില്ല. അതാണ് ഇത്തവണ വില്ലനായത്. ബ്രിട്ടീഷ് കൊളംബിയക്ക് പുറമെ ആൽബെർട്ട, സാസ്കച്ചെവൻ, വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ, മാനിടോബ എന്നിവിടങ്ങളിലും അധികൃതർ കടുത്ത കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലോകത്ത് ഏറ്റവും തണുപ്പുള്ള, മഞ്ഞ് കൂടുതൽ പെയ്യുന്ന രാജ്യങ്ങളിൽ ഏറെ മുന്നിലാണ് കാനഡ. അവിടെയാണ് എല്ലാം തകിടംമറിച്ച് ഉഷ്ണതരംഗം അടിച്ചുവീശുന്നത്. അമേരിക്കൻ നഗരങ്ങളിലും കടുത്ത ചൂട് നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.