കാനഡയിലെ ആശുപത്രികളും ക്ലിനിക്കുകളും ഗർഭിണികളായ ഇന്ത്യൻ യുവതികളെക്കൊണ്ട് നിറയുന്നു; വിവാദമായി കനേഡിയൻ പൗരന്റെ വീഡിയോ
text_fieldsകാനഡ: കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റവും ആരോഗ്യ സംരക്ഷണ നയങ്ങളും സംബന്ധിച്ച ചർച്ചകൾ ആളിക്കത്തുന്നതിനിടെ കാനഡയിൽ ഇന്ത്യൻ യുവതികൾ പ്രസവം നടത്തുന്നതിനെ കുറിച്ച് കനേഡിയൻ പൗരന്റെ ആരോപണങ്ങൾ വിവാദമാകുന്നു.
ഛാഡ് ഇറോസ് എന്ന കനേഡിയൻ പൗരനാണ് എക്സിലൂടെ വിഡിയോ പങ്കുവച്ചത്. കാനഡയിലെ ആശുപത്രികളും ക്ലിനിക്കുകളും ഗർഭിണികളായ ഇന്ത്യൻ യുവതികളെക്കൊണ്ട് നിറയുന്നുവെന്ന് വൈറലായ വിഡിയോയിൽ അയാൾ പറയുന്നു.
കുഞ്ഞുങ്ങൾക്ക് കാനഡയിൽ ജന്മം നൽകുന്നതിലൂടെ കാനേഡിയൻ പൗരത്വം ഉറപ്പാക്കാനും, തങ്ങളുടെ കുട്ടികൾക്ക് കനേഡിയൻ പൗരത്വം നേടാൻ കാനഡയുടെ പ്രസവ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും കനേഡിയൻ പൗരൻ ആരോപിക്കുന്നു.
കോവിഡിനു ശേഷം കാനഡയിൽ ജനന ടൂറിസത്തിലൂടെ ജന്മം നൽകുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായെന്ന് റിപ്പോർട്ടുകൾ. എന്നാൽ യുവാവിന്റെ ആരോപണങ്ങൾ ഇന്ത്യൻ വംശജരായ കനേഡിയൻ യുവതികളെപ്പറ്റിയാകാമെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.