ഭീതിപരത്താൻ െഎ.എസിൽ ചേർന്നെന്ന് തെറ്റിദ്ധരിപ്പിച്ചു; കാനഡയിൽ യുവാവ് അറസ്റ്റിൽ
text_fieldsമോൺട്രിയൽ: സിറിയയിലേക്കു പോയതായും െഎ.എസിൽ ചേർന്നതായും പറഞ്ഞ് െതറ്റിദ്ധരിപ്പിക്കുകയും ഭീതിപരത്തുകയും ചെയ്തയാളെ കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തു. 25കാരനായ ഷെഹ്റൂസ് ചൗധരിയാണ് പിടിയിലായത്. ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ന്യൂയോർക് ടൈംസ്, കാനഡയിലെ ഗ്ലോബൽ ന്യൂസ് അടക്കം മാധ്യമങ്ങളിൽ അഭിമുഖം നൽകിയാണ് െഎ.എസിൽ ചേർന്നിരുന്നുവെന്നും നിരവധി ക്രൂരകൃത്യം നടത്തിയിരുന്നതായും അവകാശപ്പെട്ടത്. ചൗധരിെയ അബൂ ഹുസഫ എന്നാണ് വിളിച്ചിരുന്നതെന്നും ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 2016ൽ സിറിയയിലേക്കു പോയതായും െഎ.എസിൽ ചേർന്ന് മതപൊലീസിെൻറ ഭാഗമായി പ്രവർത്തിച്ചതായും ഇയാൾ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. രണ്ടു വധശിക്ഷകൾ താൻ നടപ്പാക്കിയിരുന്നു. നിരവധി വധശിക്ഷകൾക്കും ക്രൂരതകൾക്കും സാക്ഷ്യംവഹിച്ചതായും അവകാശപ്പെട്ടു. എന്നാൽ, ഇയാളുടെ അവകാശവാദങ്ങൾ വ്യാജമായിരുന്നുവെന്നും സമൂഹത്തിൽ ഭീതിപരത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. നവംബർ 16ന് കോടതിയിൽ ഹാജരാക്കും. കനേഡിയൻ നിയമം അനുസരിച്ച് അഞ്ചു വർഷം വരെ തടവ് ലഭിക്കും.
ചൗധരിയുടെ അഭിമുഖങ്ങൾ പുറത്തുവന്നതോെട 2018ൽ പ്രതിപക്ഷം വിഷയം പാർലെമൻറിൽ ഉന്നയിക്കുകയും ഇത്തരം ക്രൂരതകൾ ചെയ്തവർ സ്വതന്ത്രരായി തുടരുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.