ഇന്ത്യക്കുള്ള സഹായം വർധിപ്പിക്കണമെന്ന് കനേഡിയൻ സെനറ്റർമാർ
text_fieldsവാഷിങ്ടൺ: കോവിഡിെൻറ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യക്കുള്ള സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ സെനറ്റർമാർ. വാക്സിനുള്ള പേറ്റൻറ് താൽക്കാലികമായി ഒഴിവാക്കണമെന്ന് ട്രൂഡോ സർക്കാറിനോട് അവർ ആവശ്യപ്പെട്ടു. ഇത് പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കുമെന്നും സെനറ്റർമാർ പറഞ്ഞു.
ഇന്തോ-കനേഡിയൻ സെനറ്ററായ രത്ന ഒമിഡവാറാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം കൊണ്ട് വന്നത്. ഇതിന് ആറ് സെനറ്റർമാർ പിന്താങ്ങുകയായിരുന്നു. കടുത്ത പ്രതിസന്ധിയാണ് ഇന്ത്യ അനുഭവിക്കുന്നത്. അവർക്ക് സാധ്യമായ സഹായങ്ങളെല്ലാം കാനഡ ചെയ്യണമെന്ന് സെനറ്റർ ലിയോ ഹോസാകോസ് പറഞ്ഞു.
പ്രമേയത്തെ അനുകൂലിക്കുന്ന സെനറ്റർമാർ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. കാനഡക്ക് ഇന്ത്യ വാക്സിൻ നൽകിയിരുന്നു. ആ സഹായം തിരികെ നൽകാനുള്ള അവസരമാണിതെന്ന് സെനറ്റർ രത്ന ഒമിഡവാർ പറഞ്ഞു. ഇതുകൂടാതെ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് 14 സെനറ്റർമാരും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.