കാൻസർ ചികിൽസാപദ്ധതി: ലളിത് മോദിക്കെതിരെ ലണ്ടനിൽ കേസ്
text_fieldsലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) സ്ഥാപകനും ബിസിനസുകാരനുമായ ലളിത് മോദിക്കെതിരെ ഇംഗ്ലണ്ടിലെ ഹൈക്കോടതിയിൽ ഏഴ് മില്ല്യൻ ഡോളറിെൻറ കേസ്. മുൻ ഇന്ത്യൻ മോഡലും സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകയുമായ ഗുർപ്രീത് ഗിൽ മാഗിനെ നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസാണിതെന്ന് 'ദി സണ്ടേ ടൈംസ്' റിപ്പോർട്ട് ചെയ്തു.
അതേസമയം ലളിത് മോദി ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. 'ഇഓൺ കെയർ' എന്ന പേരിലുള്ള തെൻറ കാൻസർ ചികിൽസാസംരത്തിൽ രണ്ട് മില്ല്യൻ ഡോളർ നിക്ഷേപിക്കാനായി ഗുർപ്രീത് ഗില്ലിനോട് ലളിത് മോദി ആവശ്യപ്പെടുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരൻ, യു.എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മൻസുർ ബിൻ സെയ്ദ് ആൽനഹ്യാൻ എന്നിവർ പദ്ധതിയുടെ പാട്രൻമാരാണെന്ന് ലളിത് മോദി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
2018ൽ മരിച്ച തെൻറ ഭാര്യ മിനാലിെൻറ കാൻസർ ചികിൽസക്കായി ഉപയോഗിച്ച സിംഗിൾ ഡോസ് റേഡിയോതെറാപ്പി രീതി ഉപയോഗപ്പെടുത്തുന്ന ആഗോള കാൻസർ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നാണ് മോദി വിശ്വസിപ്പിച്ചിരുന്നത്. ഈ ചികിൽസാരീതി ഉപയോഗപ്പെടുത്തിയതിനാൽ തെൻറ ഭാര്യ ഏഴ് വർഷം കൂടി ജീവിച്ചു എന്ന് മോദി ഗുർപ്രീത് ഗില്ലിനെ വിശ്വസിപ്പിച്ചു. 2019ൽ സംരംഭം പൊളിഞ്ഞതിനെ തുടർന്നാണ് അവർ നിയമനടപടി സ്വീകരിച്ചത്. അടുത്ത വർഷം ആദ്യം കേസിെൻറ വിചാരണ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ പദ്ധതി നന്നായി നടന്നിരുന്നുവെന്നും നിരവധി രോഗികൾക്ക് വിജയകരമായ കാൻസർ ചികിൽസ നൽകിയിരുന്നുവെന്നും മോദിയുടെ അഭിഭാഷകൻ പറയുന്നു. ആവശ്യമായ ഫണ്ട് സമാഹരിക്കാൻ കഴിയാതായതോടെ കമ്പനി പാപ്പരാവുകയായിരുന്നുവെത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.