15,000 വർഷം മുമ്പ് ശവസംസ്കാര ചടങ്ങുകളിൽ മരിച്ചവരെ യൂറോപ്യന്മാർ ഭക്ഷിച്ചിരിക്കാമെന്ന് പഠനം
text_fields15,000 വർഷങ്ങൾ മുമ്പ് നരഭോജനം യുറോപ്യന്മാർക്കിടയിൽ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം ചെയ്യുന്നതിനുപകരം ശവസംസ്കാര ചടങ്ങുകളിൽ വിരുന്നൊരുക്കിയിരിക്കാമെന്ന് ഒരു പുതിയ പഠനം പറയുന്നു. സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് മരിച്ചുപോകുന്നവരെ ഭക്ഷിച്ചിരുന്നത് എന്നാണ് സൂചന..
ഇംഗ്ലണ്ടിലെ ഗോഫ്സ് ഗുഹയിൽ നിന്ന് കപ്പുകളാക്കി മാറ്റിയ എല്ലുകളും മനുഷ്യരുടെ തലയോട്ടികളും ഗവേഷകർ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിലെ മഗ്ദലേനിയൻ കാലഘട്ടത്തെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, റഷ്യ, യു.കെ, ബെൽജിയം, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, പോർച്ചുഗൽ എന്നിവിടങ്ങളിലെ 25 മഗ്ദലേനിയൻ കാലഘട്ടത്തിലെ ശവസംസ്കാര രീതികൾ ഗവേഷകർ വിശകലനം ചെയ്തു.
ആദ്യകാല മനുഷ്യർ മരിച്ചവരുടെ തലയോട്ടി കപ്പുകളായി ഉപയോഗിച്ചിരുന്നുവെന്നും, പോഷകങ്ങൾക്കായി ശരീരത്തിൽ നിന്ന് അസ്ഥിമജ്ജ വേർതിരിച്ചെടുത്തിരുന്നുവെന്നും കണ്ടെത്തി. എന്നാൽ, ഇത് സാധാരണ ഭക്ഷണത്തിന്റെ ഭാഗമല്ലായിരുന്നു എന്നും മറിച്ച് ശവസംസ്കാരച്ചടങ്ങുകളുടെ ഭാഗമായിരുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്.
മരിച്ച ആളുകളെ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിന് പകരം അവരെ ഭക്ഷിക്കുന്ന രീതിയാവാം ഉണ്ടായിരുന്നത് എന്ന് പഠനം നടത്തിയ ആന്ത്രോപോളജിസ്റ്റും നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രധാന ഗവേഷകയുമായ സിൽവിയ ബെല്ലോ പറഞ്ഞു.
ഈ പ്രദേശത്ത് രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. ഒന്ന് വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ മഗ്‌ദലേനിയൻ സംസ്‌കാരത്തിൽപ്പെട്ടവരാണ്. ഇവർ മരിച്ചവരെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അതേസമയം എപ്പിഗ്രാവെറ്റിയൻ സംസ്‌കാരത്തിൽ നിന്നുള്ള മനുഷ്യർ മരിച്ചവരെ സംസ്‌കരിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നും ഗവേഷകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.