കാപിറ്റൽ ഹിൽ കലാപം: രേഖകൾ പുറത്തുവിടുന്നത് തടയണമെന്ന ട്രംപിെൻറ അപേക്ഷ തള്ളി
text_fieldsവാഷിങ്ടൺ: ജനുവരി ആറിനു കാപിറ്റൽ ഹില്ലിൽ നടന്ന കലാപത്തിെൻറ രേഖകൾ കോൺഗ്രഷനൽ അന്വേഷണ കമ്മിറ്റിക്കു കൈമാറുന്നത് തടയണമെന്ന് യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഹരജി ഫെഡറൽ ജഡ്ജി തള്ളി.
യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി തൻയ ചുത്കൻ ആണ് ട്രംപിെൻറ ഹരജി തള്ളിയത്. ട്രംപിെൻറ പിന്തുണയോടെയാണ് കാപിറ്റൽ ഹില്ലിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. കോൺഗ്രഷനൽ അന്വേഷണ കമ്മിറ്റി വിവരങ്ങൾ ശേഖരിക്കുന്നത് ജനവികാരം കൂടി കണക്കിലെടുത്താണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
മുൻ പ്രസിഡൻറിെൻറ എക്സിക്യൂട്ടിവ് അധികാരം ഉപയോഗിച്ച് രേഖകൾ പുറത്തുവിടുന്നത് തടയാമെന്നായിരുന്നു ട്രംപിെൻറ കണക്കുകൂട്ടൽ.
കലാപത്തെ കുറിച്ച് ട്രംപിന് വ്യക്തമായ അറിവുണ്ടായിരുന്നു എന്ന് സ്ഥാപിക്കാനാണ് അന്വേഷണസംഘത്തിെൻറ ശ്രമം. ജോ ബൈഡെൻറ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാൻ ചേർന്ന യോഗമാണ് അന്ന് അക്രമത്തിൽ കലാശിച്ചത്. ഫെഡറൽ ജഡ്ജിയുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ട്രംപിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.