ലാഹോറിൽ ഹാഫിദ് സഈദിന്‍റെ വീടിനുസമീപം കാർ ബോംബ് സ്ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു
text_fieldsലഹോർ: ലാഹോറിൽ ബുധനാഴ്ചയുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 20ഓളം പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും നിരോധിത സംഘടന ജമാഅത്തുദഅ്വയുടെ മേധാവിയുമായ ഹാഫിസ് സഈദിന്‍റെ വീടിനുസമീപമാണ് സ്ഫോടനമുണ്ടായത്. ജൗഹർ ടൗണിലെ ബിഒആർ സൊസൈറ്റിയിലെ ഹാഫിസ് സഈദിന്‍റെ വീടിന് അടുത്തുള്ള പൊലീസ് പിക്കറ്റിന് സമീപത്തായിരുന്നു സ്ഫോടനം.
പൊലീസ് പിക്കറ്റ് ഇല്ലായിരുന്നുവെങ്കിൽ 'ഒരു വലിയ നഷ്ടം' ഉണ്ടാകുമായിരുന്നെന്ന് ഹാഫിസ് സഈദിന്‍റെ പേര് പരാമർശിക്കാതെ പഞ്ചാബ് പൊലീസ് മേധാവി ഇനാം ഗനി പറഞ്ഞു. 'ഇതൊരു ഭീകരാക്രമണം ആയിരുനനു. കാറിൽ വൻസ്ഫോടകവസ്തു ശേഖരം ആണ് ഉണ്ടായിരുന്നത്. അവർ ലക്ഷ്യമിട്ടിരുന്ന ഉന്നതന്‍റെ വീടിന് സമീപം പൊലീസ് പിക്കറ്റ് ഉണ്ടായിരുന്നു. അക്രമികൾക്ക് ഈ പൊലീസ് പിക്കറ്റ് കടന്നുപോകാൻ സാധിച്ചില്ല. തീവ്രവാദ വിരുദ്ധ വിഭാഗം സംഭവം അന്വേഷിച്ച് വരികയാണ്' -ഗനി പറഞ്ഞു.
പരിക്കേറ്റവരെ ജിന്ന ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ പൊലീസുകാരുമുണ്ട്. പ്രദേശത്തെ നിരവധി വീടുകൾക്കും കടകൾക്കും വാഹനങ്ങൾക്കും സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ചു. ഒരു വീടിന്‍റെ മേൽക്കൂര പൂർണമായും തെറിച്ചുപോയി. ഹാഫിസ് സഈദ് വീട്ടിൽ ഉണ്ടെന്ന അഭ്യൂഹത്തെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്ന് കരുതപ്പെടുന്നു. തീവ്രവാദസംഘടനകൾക്ക് ധനസഹായം ഒരുക്കിയ കേസിൽ ലാഹോറിലെ ജയിലിൽ തടവിൽ കഴിയുകയാണ് 71കാരനായ സഈദ്.
A blast in a car near expo centre #Lahore.. pic.twitter.com/6AIxB7lGWn
— Khurram Ansari (@khurram143) June 23, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.