യുക്രെയ്നിയൻ കാർഗോ വിമാനം ഗ്രീസിൽ തകർന്നു വീണു
text_fieldsന്യൂഡൽഹി: സെർബിയയിൽ നിന്ന് ജോർദാനിലേക്ക് പോയ യുക്രെയ്നിയൻ ചരക്കു വിമാനം വടക്കൻ ഗ്രീസിലെ കവാല നഗരത്തിനുസമീപം തകർന്നു വീണു. അന്റോനോവ് കാർഗോയുടെ എ.എൻ-12 എന്ന വിമാനമാണ് തകർന്നു വീണത്. വിമാനത്തിൽ എട്ടുപേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
എൻജിൻ തകരാറിനെ തുടർന്ന് പൈലറ്റ് അടിയന്തരമായി വിമാനം ഇറക്കുന്നതിന് അനുമതി തേടുകയായിരുന്നു. എന്നാൽ വിമാനത്തിന്‍റെ സിഗ്നൽ നഷ്ടപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിന് ശേഷം രണ്ട് മണിക്കൂറോളം അഗ്നിഗോളം കണ്ടതായും സ്ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു.
വിമാനത്തിലെ ചരക്കുകൾ എന്താണെന്ന് വ്യക്തമല്ലെന്നും അപകടകരമായ വസ്തുക്കളാണെന്ന് കരുതുന്നതായും അഗ്നിശമന സേന ഉദ്യേഗസ്ഥൻ പറഞ്ഞു.
അപകടസ്ഥലത്ത് നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ മുൻകരുതൽ എന്ന നിലയിൽ മുഴുവൻ ജനാലകളും അടച്ചിടാനും മാസ്‌ക് ധരിക്കാനും പ്രദേശവാസികൾക്ക് ദുരന്തനിവാണ സേന നിർദ്ദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.