എമർജൻസി ലാൻഡിങ്ങിനിടെ വിമാനം രണ്ടായി പിളർന്നു -വിഡിയോ
text_fieldsസാൻജോസ്: എമർജൻസി ലാൻഡിങ് നടത്തുന്നതിനിടെ കോസ്റ്റാറിക്കയിൽ ചരക്കുവിമാനം രണ്ടായി പിളർന്നു. ജർമൻ ചരക്കുഗതാഗത കമ്പനിയായ ഡി.എച്ച്.എല്ലിന്‍റെ ബോയിങ് 757 വിമാനമാണ് തകർന്നത്. വ്യാഴാഴ്ചയാണ് സംഭവം. ഇതേത്തുടർന്ന് സാൻജോസിലെ അന്താരാഷ്ട്ര വിമാനത്താവളം ഏതാനും മണിക്കൂറുകൾ അടച്ചിട്ടു.
പൈലറ്റും ഗ്വാട്ടിമാലക്കാരായ രണ്ട് ക്രൂ അംഗങ്ങളുമാണ് ചരക്കുവിമാനത്തിൽ ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആർക്കും കാര്യമായ പരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു അപകടം. സാൻജോസിലെ ജുവാൻ സാന്‍റാമരിയ ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം യന്ത്രത്തകരാറിനെ തുടർന്ന് 25 മിനിറ്റിനകം ഇവിടേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു.
ലാൻഡ് ചെയ്ത് അൽപ്പസമയത്തിനകം വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.