ഡെന്മാർക്കിൽ കന്നുകാലികൾക്കും നികുതി
text_fieldsആഗോള താപനത്തെയും കാലാവസ്ഥ വ്യതിയാനത്തെയും ചെറുക്കാൻ ലോകമാകെ അംഗീകരിച്ച ഒരു കാര്യം, ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ പരമാവധി കുറയ്ക്കുക എന്നതാണ്. കാർബൺഡൈ ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബൺ, മീഥൈൻ തുടങ്ങിയ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.
അതുകൊണ്ടുതന്നെ, ഓരോ രാജ്യങ്ങളും തങ്ങൾക്കാവുംവിധം ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് ഇക്കാര്യത്തിൽ മറ്റൊരു പാതയിലാണ്. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന മീഥൈൻ നിയന്ത്രണമാണ് അവരുടെ ലക്ഷ്യങ്ങളിലൊന്ന്. അതിനായി പ്രത്യേകം നികുതി ഏർപ്പെടുത്തിയിരിക്കുകയാണ് അവർ. കർഷകർ വളർത്തുന്ന കന്നുകാലികളെയും ‘കാർബൺ’ നികുതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പശു, കാള, പന്നി തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യങ്ങൾ വലിയതോതിൽ മിഥൈൻ പുറത്തുവിടുന്നുണ്ട്. ഇതും നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ, 2030 മുതൽ കാർബൺ നികുതിയുടെ പരിധിയിൽ ഇത്തരം വളർത്തുമൃഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ന്യൂസിലൻഡ് നേരത്തേ കാർബൺ നികുതി ഏർപ്പെടുത്തിയിരുന്നുവെങ്കിലും കാർഷിക മേഖലയെ പൂർണമായും ഒഴിവാക്കിയിരുന്നു. എന്നാൽ, യൂറോപ്പിൽ കർഷക പ്രക്ഷോഭം ശക്തമായിട്ടും ഡെന്മാർക്ക് വിട്ടുവീഴ്ചക്ക് തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.