ലിബിയയിൽ െവടിനിർത്തൽ ; കരാർ ഒപ്പിട്ടത് ജനീവ ചർച്ചക്കൊടുവിൽ
text_fieldsട്രിപളി: ലിബിയയിൽ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങൾ തമ്മിൽ വെടിനിർത്തൽ കരാറായതായി ഐക്യരാഷ്ട്ര സഭ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ജനീവയിൽ നടന്ന അഞ്ചുദിവസത്തെ ചർച്ചക്കൊടുവിലാണ് കരാർ ഒപ്പിട്ടത്. ചരിത്രപരമായ നേട്ടമാണിതെന്ന് യു.എൻ അഭിപ്രായപ്പെട്ടു. 2011ൽ ഭരണാധികാരിയായ മുഅമ്മർ ഖദ്ദാഫി കൊല്ലപ്പെട്ടശേഷം ലിബിയ സംഘർഷത്തിൽ വലയുകയാണ്. വെടിനിർത്തൽ കരാറിന് വിശ്വാസ്യതയില്ലെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരോപിച്ചു. സംഘർഷത്തിലുള്ള ഒരു വിഭാഗത്തിന് തുർക്കിയുടെ പിന്തുണയുണ്ട്.
യു.എൻ മധ്യസ്ഥതയിൽ, സൈനിക നേതൃത്വവും പ്രതിപക്ഷ സേനയെ പ്രതിനിധീകരിച്ച് ജനറൽ ഖലീഫ ഹഫ്താറും തമ്മിലായിരുന്നു ചർച്ച. കരാർ നടപ്പിൽ വരുത്തുന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.