അഫ്ഗാനിലേക്ക് സഹായവുമായി ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇന്ത്യയും അഞ്ച് മധ്യേഷ്യൻ രാജ്യങ്ങളും. കസാഖ്സ്താൻ, കിർഗിസ് റിപ്പബ്ലിക്, തജികിസ്താൻ, തുർക്മെനിസ്താൻ, ഉസ്ബകിസ്താൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്ത്യയുടെ ആതിഥേയത്വത്തിൽ ന്യൂഡൽഹിയിലാണ് യോഗം ചേർന്നത്.
സമാധാനവും സുരക്ഷിതത്വവുമുള്ള സുദൃഢമായ അഫ്ഗാനിസ്താന് പിന്തുണ നൽകുമെന്നും അഫ്ഗാൻ ജനതക്കുള്ള ജീവകാരുണ്യ സഹായങ്ങൾ തുടരുമെന്നും യോഗം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിസ്താെൻറ മണ്ണ് തീവ്രവാദ താവളമാക്കാനോ പരിശീലനത്തിനോ അനുവദിക്കാനാവില്ല. എല്ലാത്തരം തീവ്രവാദത്തിനെതിരെയും സംയോജിതനീക്കത്തിനും യോഗം ആഹ്വാനം ചെയ്തു. അഫ്ഗാനിസ്താനുമായി ആഴമേറിയ സംസ്കാരിക, ചരിത്ര ബന്ധമാണ് ഇന്ത്യക്കുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്ന സർക്കാർ ഉണ്ടാകണം. ഭീകരവാദത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ നടപടി ഉണ്ടാകണം. വനിതകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കണം. അഫ്ഗാൻ ജനതയെ സഹായിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.