'ഇനി കടൽത്തീരത്തു പോയി വെറുതെയിരിക്കണം'-6800 കോടി ഡോളർ ആസ്തിയുള്ള കമ്പനി വിട്ട് ആൻഡ്രൂ ഫോർമിക
text_fields'ന്യൂഡൽഹി: ലണ്ടൻ ആസ്ഥാനമായുള്ള ഫണ്ട് ഹൗസായ ജൂപ്പിറ്റർ ഫണ്ട് മാനേജ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആൻഡ്രൂ ഫോർമികയുടെ രാജി ഏവരെയും അമ്പരപ്പിച്ചിരിക്കയാണ്. 2019 ലാണ് ഇദ്ദേഹം 6800 ഡോളർ ആസ്തിയുള്ള ഫണ്ട് മാനേജ്‌മെന്റ് ഭീമനിൽ ചേർന്നത്. ഒക്ടോബർ ഒന്നിന് സ്ഥാനം ഒഴിയുമെന്നാണ് അറിയിച്ചത്.
ജൂപ്പിറ്ററിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ മാത്യു ബീസ്‌ലി പുതിയ സി.ഇ.ഒ ആയി ചുമതലയേൽക്കുമെന്നും ഫോർമിക നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനവും ഒഴിയുമെന്നും റിപ്പോർട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ഫോർമിക രാജിക്കത്തിൽ കാണിച്ചിരിക്കുന്നത്.
ജൻമനാടായ ആസ്ട്രേലിയയിലേക്ക് മടങ്ങി മാതാപിതാക്കൾക്കൊപ്പം താമസിക്കണമെന്നാണ് ആഗ്രഹം. അതോടൊപ്പം കടൽത്തീരത്തു പോയി വെറുതെയിരിക്കാനും വലിയ മോഹമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 30വർഷത്തോളമായി യു.കെയിലാണ് ഫോർമിക കഴിഞ്ഞത്. ജൂപ്പിറ്ററിനു മുമ്പ് ജാനസ് ഹെൻഡേഴ്സൺ ഗ്രൂപ്പിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.