ട്രംപ് അധികാരമേറ്റശേഷം അദാനിക്കെതിരായ കുറ്റങ്ങൾ യോഗ്യമല്ലെന്ന് കണ്ടാൽ പിൻവലിച്ചേക്കും - അറ്റോർണി
text_fieldsന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ യോഗ്യതയില്ലാത്തതോ അപാകതയുള്ളതോ ആയി തോന്നിയാൽ 265 മില്യൺ യുഎസ് ഡോളറിന്റെ കൈക്കൂലി കേസ് പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് പ്രമുഖ ഇന്ത്യൻ-അമേരിക്കൻ അറ്റോർണി രവി ബത്ര.
ഓരോ പുതിയ പ്രസിഡന്‍റിനും പുതിയ ടീമുണ്ടായിരിക്കും. 47ാമത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിന് ശരിയായ വിശ്വാസത്തിൽ അധിഷ്‌ഠിതമല്ലാത്ത ഏത് പ്രോസിക്യൂഷനെയും നിഷ്‌ക്രിയമാക്കാമെന്നും രവി ബത്ര പി.ടി.ഐയോട് പറഞ്ഞു.
2025 ജനുവരി 20 ന് യു.എസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്ന ട്രംപിന്റെ വരാനിരിക്കുന്ന ഭരണകൂടത്തോട് ഗൗതം അദാനിക്ക് ഉന്നയിക്കാൻ കഴിയുന്ന ഒരു പ്രശ്‌നമാണിതെന്നും ഉഭയകക്ഷിയായി ഉന്നയിക്കാൻ അവരോട് അഭ്യർത്ഥിക്കുന്നുവെന്നും അറ്റോർണി കൂട്ടിച്ചേർത്തു.
ക്രിമിനൽ അല്ലെങ്കിൽ സിവിൽ കുറ്റങ്ങൾ അയോഗ്യമോ അപാകതയോ ഉള്ളതായി കണക്കാക്കുകയാണെങ്കിൽ, പ്രസിഡന്‍റ് ട്രംപിന്റെ പുതിയ നീതിന്യായ വകുപ്പിനും സെക്യൂരിറ്റീസ് ആന്‍റ് എക്‌സ്‌ചേഞ്ച് കമീഷനും ക്രിമിനൽ-സിവിൽ കേസുകൾ പിൻവലിക്കാൻ കഴിയും.
നിയമം വളരെ ഗംഭീരമായ കാര്യമാണ്. മാന്യമായ ജുഡീഷ്യറിയിലും നിയമവാഴ്ചയിലും പൊതുജനവിശ്വാസം നിലനിർത്താനും സ്വയം തിരുത്താനും കഴിയും. എന്നാൽ, ഫെഡറൽ എക്സിക്യൂട്ടീവെന്ന നിലയിൽ പ്രസിഡന്‍റിന് വിദേശനയം രൂപീകരിക്കാനും അതിലൂടെ പ്രോസിക്യൂട്ട് ചെയ്യാനും ഭരണഘടനാപരമായി അധികാരമുണ്ട്. ഇന്ത്യൻ വ്യവസായിയും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരും ഇവിടെ താമസിക്കാത്തതിനാൽ അദാനിക്കെതിരായ കൈക്കൂലി കുറ്റം അമേരിക്കൻ നിയമങ്ങളുടെ ‘അന്യഗ്രഹ പ്രയോഗത്തിന്റെ’ പ്രശ്നവും ഉയർത്തുന്നുണ്ടെന്നും ബത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.