മാൻഹോളിനുള്ളിൽ പടക്കം വെച്ച് കളി; പറന്നുയരുന്ന കുട്ടികൾ- വൈറലായി വിഡിയോ
text_fields
ബെയ്ജിങ്: പടക്കം മാൻഹോളിനുള്ളിൽ വെച്ച് പൊട്ടിത്തെറിക്കുേമ്പാൾ കൂടെ കുട്ടികളും പറന്നുപൊങ്ങുന്നത് കാണിക്കുന്ന ചൈനീസ് വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. രംഗം കാണാൻ മാത്രമല്ല, പറ്റുമെങ്കിൽ പറന്നുപൊങ്ങാൻ കൂടിയാണ് കുഞ്ഞുങ്ങൾ ഏറെ അപകടകരമായ വേലയൊപ്പിക്കുന്നതെന്നു വ്യക്തം. മാൻഹോളിൽ വെച്ച നിരവധി പടക്കങ്ങൾ പലയിടങ്ങളിൽ പൊട്ടിത്തെറിക്കുന്നത് വിഡിയോകളിൽ കാണാം.
ചൈനീസ് പട്ടണമായ ഫുജിയാനിൽ മൂന്നു കുട്ടികൾ ചേർന്ന് പടക്കം മാൻഹോളിൽ വെക്കുന്നതും അതിലൊരാൾ പടക്കത്തിനും മാൻഹോൾ മൂടിക്കുമൊപ്പം പറന്നുപൊങ്ങുന്നതും കഴിഞ്ഞ ദിവസം സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഫ്യുജിയാനിലെ സംഭവം മറ്റിടങ്ങളിലും വ്യാപകമാണെന്ന് റിപ്പോർട്ട് പറയുന്നു.
ജനുവരിയിൽ അൻഹൂയി പട്ടണത്തിലുണ്ടായ സമാന സംഭവത്തിൽ മാൻഹോൾ കവർ അഞ്ചു മീറ്റർ ഉയരത്തിൽ പൊങ്ങുന്നുണ്ട്. ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോ ഇതിനകം എണ്ണമറ്റയാളുകൾ കാണുകയോ പങ്കുവെക്കുകയോ ചെയ്തിട്ടുണ്ട്.
മാൻഹോളിനുള്ളിലെ മീഥേൻ വാതകമാണ് സാധാരണ പടക്കം വലിയ പൊട്ടിത്തെറിയായി മാറ്റുന്നതെന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.