91 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ശിശു സംരക്ഷണ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ പിടിയിൽ
text_fieldsഓസ്ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. 91 കുട്ടികളെ ദുരുപയോഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ ജീവനക്കാരനെതിരെയാണ് കേസെടുത്തത്. 1,623 ഓളം കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ഫെഡറല്‍ പോലീസ് നോര്‍ത്തേണ്‍ കമാന്‍ഡ് അസിസ്റ്റന്റ് ജസ്റ്റിന്‍ ഗോഫ് ചൊവ്വാഴ്ച പറഞ്ഞു.
45 കാരനായ പ്രതി 2022 ഓഗസ്റ്റ് മുതല്‍ ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റില്‍ കസ്റ്റഡിയിലാണ്. 2007 മുതല്‍ 2013 വരെയും 2018 മുതല്‍ 2022 വരെയും ബ്രിസ്ബേനിലെ 10 ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നതിനിടെയും 2013 ലും 2014 ലും ഒരു വിദേശ കേന്ദ്രത്തിലും 2014 നും 2017 നും ഇടയില്‍ സിഡ്‌നിയില്‍ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയും ഇയൾപീഡനം നടത്തുകയും കുട്ടികള്‍ക്ക് നേരയുള്ള കുറ്റകൃത്യങ്ങള്‍ ഫോണുകളിലും ക്യാമറകളിലും പകര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു.
’40 വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും ഭയാനകമായ ബാലപീഡന കേസുകളില്‍ ഒന്നാണിത്’ ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മൈക്കല്‍ ഫിറ്റ്സ്ജെറാള്‍ഡ് പറയുന്നു.
136 ബലാത്സംഗക്കേസുകളും 10 വയസ്സിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 110 കേസുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിച്ചതിന് 613 എണ്ണം കേസുകളും എടുത്തിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന എല്ലാ കുട്ടികളും പെണ്‍കുട്ടികളായിരുന്നു. ഇതില്‍ ചിലര്‍ക്ക് ഇപ്പോള്‍ 18 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2014ൽ ഡാർക് വെബിൽ പങ്കുവെച്ച കുട്ടികളുടെ അശ്ലീലചിത്രങ്ങളാണ് അന്വേഷണത്തിലേക്ക് നയിച്ചത്. ഇയാൾക്കെതിരെ ആദ്യം മൂന്ന് കുറ്റങ്ങൾ മാത്രമേ ചുമത്തിയിരുന്നുള്ളൂ. തുടർന്ന് പൊലീസ് ഇയാളുടെ കമ്പ്യൂട്ടർ, ഫോൺ, ഹാർഡ് ഡ്രൈവ് എന്നിവയി പരിശോധിച്ചപ്പോഴാണ് ഇയാളുടെ കുറ്റകൃത്യങ്ങളുടെ ഗൗരവം വെളിവായതെന്ന് പൊലീസ് പറഞ്ഞു.
ഇരകളായ 91 പേരിൽ 87 പേരും ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളായ ക്വീൻസ്‌ലാൻഡ്, ന്യൂ സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇയാൾ വിദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് ബാക്കിയുള്ള നാല് അജ്ഞാത കുട്ടികളും ദുരുപയോഗം ചെയ്യപ്പെട്ടത്. ആ കുട്ടികളെ കണ്ടെത്താൻ അന്താരാഷ്ട്ര ക്രൈം ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രതിയെ ഓഗസ്റ്റ് 21 ന് ക്വീൻസ്‌ലാൻഡിലെ കോടതിയിൽ ഹാജരാക്കും. നടപടികൾ പൂർത്തിയായാൽ, ഇയാളെ ന്യൂ സൗത്ത് വെയിൽസിലേക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.