ജർമനിയിൽ കുട്ടികളെ ട്രെയിൻ ഇടിച്ച് 100 മീറ്ററോളം വലിച്ചിഴച്ചു; ഒരു കുട്ടി മരിച്ചു
text_fieldsബെർലിൻ: ജർമനിയിലെ റെക്‍ലിങ്കോസെനിൽ ട്രെയിനിടിച്ച് ഒരു കുട്ടി മരിച്ചു. മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ. ഇടിച്ച ശേഷം കുട്ടികളുമായി ട്രെയിൻ 100 മീറ്ററോളും മന്നോട്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് സംഭവം.
സംഭവത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി ഹെർബെർട് റ്യൂവൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ‘ഇത് ഭീതിദമാണ്. കുട്ടികളും ട്രെയിനും. എത്ര ചെറിയ പ്രായമാണവർക്ക്. ഇവിടെ നടന്നത് ഭയമുളവാക്കുന്നു. കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് അവരുടെ നഷ്ടം താങ്ങാനുള്ള കരുത്ത് നൽകണമേ എന്ന് പ്രാർഥിക്കാൻ മാത്രമേ നമുക്കാകൂ. എന്തുകൊണ്ട് സംഭവിച്ചു, എങ്ങനെ സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ആർക്കും ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. അവ കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് ഈ നഷ്ടങ്ങൾ നികത്താനാകില്ല’ -മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.