ലോകമേ ഇനി ആശ്വസിക്കാം; ആമസോൺ കാട്ടിൽ അകപ്പെട്ട കുട്ടികൾ ആരോഗ്യം വീണ്ടെടുത്തു, ആശുപത്രി വിട്ടു
text_fieldsബൊഗോട്ട: ലോകത്തിന്റെ മുഴുവൻ നെഞ്ചിടിപ്പോടെ കേട്ട ആ വാർത്തക്ക് ഒടുവിൽ ശുഭപര്യവസാനം. ആമസോൺ കാട്ടിനുള്ളിലെ ദുരിതത്തിൽ നിന്നും അഞ്ച് ആഴ്ചകൾക്ക് ശേഷം പുറത്തെത്തിയ കൊളംബിയയിലെ കുരുന്നുകൾ ആരോഗ്യം വീണ്ടെടുത്തു. ഒടുവിൽ, ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. വിമാനം തകർന്നുവീണ് മാതാവിനെ നഷ്ടപ്പെട്ട ലെസ്ലി(13), സൊലേനി(ഒൻപത്), ടിയെൻ നോരിയൽ(അഞ്ച്), ക്രിസ്റ്റീൻ(ഒന്ന്) എന്നീ കുട്ടികളാണ് 34 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്.
ഇക്കഴിഞ്ഞ മേയ് ഒന്നിനാണ് ഇവർ സഞ്ചരിച്ച വിമാനം കാടിനുള്ളിൽ തകർന്നുവീണത്. പൈലറ്റും മാതാവും തൽക്ഷണം മരിച്ചതോടെ, ഇളയ കുട്ടികളെ താങ്ങിനിർത്തി കാട്ടിലെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചത് 13കാരിയായ ലെസ്ലിയാണ്. ജൂൺ ഒൻപതിനാണിവരെ കണ്ടെത്തുന്നത്. തുടർന്ന്്്, കുട്ടികളെ കൊളംബിയയിലെ ബൊഗോട്ടയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രവിഭാഗത്തിെൻറ അറിവുകളെല്ലാം പ്രയോജനപ്പെടുത്തിയ ലെസ്ലി, ലോകശ്രദ്ധ ആകർഷിച്ച രക്ഷാദൗത്യത്തിലൂടെ സേനാംഗങ്ങൾ അടുത്തെത്തുന്നത് വരെ സഹോദരങ്ങളെ സംരക്ഷിച്ചു. അങ്ങനെ ലെസ്ലി സമാനതകളില്ലാത്ത ജീവിതത്തിനുടമയായി.
കണ്ടെത്തുമ്പോൾ കുട്ടികളുടെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്നും ഇപ്പോൾ അവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ പിതാവും മാതാവിെൻറ കുടുംബവുമായി തർക്കം നിലനിൽക്കുന്നതിനാൽ, ഇവരെ തൽക്കാലത്തേക്ക് സംരക്ഷിതഭവനത്തിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.