ചിലിയിലെ 137 പേർ കൊല്ലപ്പെട്ട കാട്ടുതീ മനഃപൂർവം സൃഷ്ടിച്ചത്: പ്രതികൾ അറസ്റ്റിൽ
text_fieldsസാന്റിയാഗോ: ചിലിയിലെ നിന ഡെൽമറിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 137 പേർ കൊല്ലപ്പെട്ട കാട്ടുതീ മനഃപൂർവം സൃഷ്ടിച്ചതെന്ന് കണ്ടെത്തൽ. പ്രതികളായ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഒരാൾ അഗ്നിശമന സേന ഉദ്യോഗസ്ഥനും മറ്റെയാൾ വനപാലകനുമാണ്.
വനത്തിലെ ഏതാനും ഭാഗത്ത് ചെറുതായി തീയിട്ടത് കനത്ത ചൂടും കാറ്റും കാരണം വ്യാപിക്കുകയായിരുന്നു. തീയിടാൻ ഉപയോഗിച്ച ഉപകരണം ഒരു പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.
ഇവരുടെ പ്രേരണയെന്തെന്ന് വ്യക്തമല്ല. രാജ്യത്തെ മറ്റു തീപിടിത്ത സംഭവങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു. 22കാരനായ അഗ്നിശമന സേനാംഗം ഒന്നര വർഷം മുമ്പാണ് ജോലിക്ക് കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.