'ചിൽ ഡൊണാൾഡ് ചിൽ': ട്രംപിെൻറ വാക്കുകൾ കടമെടുത്ത് ട്രംപിനെതന്നെ ട്രോളി ഗ്രെറ്റ
text_fieldsവാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതോടെ, വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന ആവശ്യവുമായി രംഗത്തുവന്ന പ്രസിഡൻറും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ പരിഹസിച്ച് കാലാവസ്ഥ സംരക്ഷണ പ്രവർത്തക ഗ്രെറ്റ തുൻബർഗ്. ട്രംപിെൻറ തന്നെ പരിഹാസ വാക്കുകൾ ഉപയോഗിച്ചായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്.
2019ൽ ഗ്രെറ്റയെ ടൈംസ് മാഗസിൻ പേഴ്സണായി തെരഞ്ഞെടുത്തപ്പോൾ പരിഹാസവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കൂടാതെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗ്രെറ്റയുടെ വാക്കുകൾ ട്രംപ് പുശ്ചിച്ച് തള്ളുകയും ചെയ്തു. അന്ന് ട്രംപ് ഗ്രെറ്റയെ പരിഹസിക്കാൻ ഉപയോഗിച്ച അതേ വാക്കുകൾ കടമെടുത്താണ് ഗ്രെറ്റയുടെ പകരം വീട്ടൽ.
'എന്തൊരു പരിഹാസ്യം. സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് സുഹൃത്തിനൊപ്പം ഒരു സിനിമയൊക്കെ കാണൂ. ചില്‍ ഡോണൾഡ് ചില്‍' -ഗ്രെറ്റ ട്വീറ്റ് ചെയ്തു. തോൽക്കുമെന്ന് ഉറപ്പായതോടെ ഡ്രൊമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് മോഷ്ടിച്ചുവെന്നും വോട്ടെണ്ണൽ നിർത്തിവെക്കണമെന്നുമുള്ള ഡോണൾഡ് ട്രംപിെൻറ ആവശ്യത്തിനെയാണ് ഗ്രെറ്റ പരിഹാസത്തോടെ നേരിട്ടത്. വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന ട്രംപിെൻറ ട്വീറ്റ് പങ്കുവെച്ചാണ് ഗ്രെറ്റയുടെ ട്വീറ്റ്.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗ്രേറ്റയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച ട്രംപ് 2019ൽ ഗ്രെറ്റയെ പരിഹസിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. 'എന്തൊരു പരിഹാസ്യം' ഗ്രേറ്റ സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് സുഹൃത്തിനൊപ്പം ഒരു സിനിമയൊക്കെ കാണൂ. ചില്‍ ഗ്രേറ്റ ചില്‍' -എന്നായിരുന്നു ട്രംപിെൻറ ട്വീറ്റ്.
ഈ വാക്കുകൾ അതേപടി കടമെടുത്ത് ഗ്രെറ്റയുടെ ട്വീറ്റ് എത്തിയതോടെ നിമിഷങ്ങൾക്കകം ലക്ഷകണക്കിന് പേർ ട്വീറ്റ് ഏെറ്റടുത്തു. പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രെറ്റയുടെ ശ്രമങ്ങൾക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.