കശ്മീർ വിഷയം യു.എൻ രക്ഷാസമിതിയിൽ ചർച്ച ചെയ്യാനുള്ള പാക് നീക്കം പാളി
text_fieldsന്യൂയോർക്: കശ്മീർ വിഷയം യു.എൻ രക്ഷാസമിതിയിൽ ഉന്നയിക്കാൻ ചൈനയുടെ പിന്തുണയോടെ പാകിസ്താൻ നടത്തിയ ശ്രമം പരാജയപ് പെട്ടു. രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തതോടെയാണ് ഒരിക്കൽക്കൂടി കശ്മീർ വിഷയത്തിൽ പാകിസ്താന് തിരിച് ചടിയേറ്റത്.
കശ്മീർ വിഷയം ചർച്ച ചെയ്യാനുള്ള വേദി ഇതല്ലെന്നാണ് ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തത്. പാകിസ്താ ന്‍റെ നീക്കത്തെ ഇന്ത്യ വിമർശിച്ചു. ഭീകരവാദം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നടപടിയെടുത്ത് ബന്ധം മെച്ചപ്പെടുത്താൻ ഇന ്ത്യ നിർദേശിച്ചു. ഇത്തരം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ പ്ര തിനിധി സയീദ് അക്ബറുദ്ദീൻ ആരോപിച്ചു.
കശ്മീർ വിഷയം ആഭ്യന്തര പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹ രിക്കേണ്ടതെന്നും യൂറോപ്പിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ക്ലോസ്ഡ് ഡോർ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ചൈന അഭ്യർഥന നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ രക്ഷാസമിതി അജണ്ടയിൽ കശ്മീർ വിഷയം ഉൾപ്പെടുത്താനുള്ള ചൈനീസ് ശ്രമം അമേരിക്കയുടെയും ഫ്രാൻസിന്‍റെയും നേതൃത്വത്തിൽ മറ്റ് അംഗങ്ങൾ തടഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ചർച്ചയാണ് വേണ്ടതെന്ന നിലപാടാണ് ഫ്രാൻസും അമേരിക്കയും കൈക്കൊണ്ടത്.
കശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിന് പിന്നാലെ ആഗസ്റ്റ് 16ന് ചേർന്ന രക്ഷാസമിതിയിൽ കശ്മീർ സംബന്ധിച്ച് ചൈന അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതിനെ തുടർന്ന് പ്രസ്താവനകളോ മറ്റ് തുടർ നടപടികളോ ഉണ്ടായിരുന്നില്ല. രക്ഷാസമിതി യോഗത്തിന് മുന്നോടിയായി പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഉഭയകക്ഷി ചർച്ചകളെന്ന ഉപായം തന്നെയാണ് ട്രംപും ചൂണ്ടിക്കാട്ടിയത്.
എല്ലാക്കാലവും പാകിസ്താന്‍റെ സുഹൃദ് രാജ്യമായി നിലകൊള്ളുന്ന ചൈന, ജമ്മു കശ്മീരിനെ വിഭജിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ചിരുന്നു. നിയമവിരുദ്ധവും അസാധുവുമാണ് നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്.
കശ്മീരിലേത് ഇന്ത്യ-പാക് തർക്കമാണെന്നും മൂന്നാമത് കക്ഷി ഇടപെടേണ്ടെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്നാൽ, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന പാകിസ്താന്‍റെ അഭിപ്രായത്തെ പിന്തുണക്കുകയാണ് ചൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.